ഉടമസ്ഥനു ഉപയോഗമുള്ള പാത്രങ്ങൾ | പാസ്റ്റേഴ്‌സ് ഫോക്കസ്

ഉടമസ്ഥനു ഉപയോഗമുള്ള പാത്രങ്ങൾ |  പാസ്റ്റേഴ്‌സ് ഫോക്കസ്

പാസ്റ്റേഴ്‌സ് ഫോക്കസ്

ഉടമസ്ഥനു ഉപയോഗമുള്ള പാത്രങ്ങൾ

പാസ്റ്റർ റെജി മൂലേടം

ഒരിക്കൽ ഒരു യജമാനൻ തന്റെ ഉപയോഗത്തിനായി ഒരു പാത്രം അന്വേഷിച്ച് ഇറങ്ങി. തന്റെ മുമ്പിൽ നിരവധി പാത്രങ്ങൾ നിരന്നു. ഓരോ പാത്രവും, 'എന്നെ തിരഞ്ഞെടുക്കണം, എന്നെ ഉപയോഗിക്കു' എന്ന് തന്നോടു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പല പാത്രങ്ങൾ പല അവകാശവാദങ്ങൾ നിരത്തിയതിനാൽ ഏതു തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായി അദ്ദേഹം.

ആദ്യം കണ്ടെത്തിയത് സ്വർണപ്പാത്രം ആയിരുന്നു. പാത്രം പറഞ്ഞു: 'ഞാൻ വളരെ ശോഭയോടെ തിളങ്ങുന്നതാണ്. കാഴ്‌ചയ്ക്കു മനോഹരമായ ഞാൻ വളരെ വിലയുള്ളതുമാണ്. എറ്റവും നല്ലത്.....' അവകാശവാദങ്ങൾ ഓരോന്നായി തുടർന്നു. എന്നാൽ യജമാനൻ അതൊന്നും കാര്യമായെടുത്തില്ല. പിന്നീടു കണ്ടത് ഒരു വെള്ളിപ്പാത്രത്തെ ആയിരുന്നു. 'ഞാൻ വളരെ മെലിഞ്ഞതും നീണ്ടതുമായ പത്രം. ഞാൻ അങ്ങയെ ശുശ്രൂഷിക്കാം. എന്നിൽ വീഞ്ഞു നിറച്ച് ഒഴിക്കാം,' പാത്രം അവകാശപ്പെട്ടു.

അടുത്തതായി, കൺമുമ്പിൽ വന്നത് ഒരു പിച്ചള പാത്രമായിരുന്നു. 'എൻ്റെ വായ് വളരെ വിസ്തമാണ്. നന്നായി പോളിഷ് ചെയ്‌ത്‌ തിളക്കമുള്ളതാക്കിയിട്ടുണ്ട്. കണ്ണാടി പോലെ തെളിച്ചമുള്ളതിനാൽ എല്ലാവർക്കും എന്നെനോക്കി മുഖം കാണാൻ കഴിയുന്നു, 'പാത്രം സ്വയം പ്രശംസിച്ചു. ഇതാ, അടുത്ത പാത്രം വരുന്നു, ക്രിസ്റ്റൽ! 'ഞാൻ ക്രിസ്റ്റൽ ക്ലിയർ ആണ്. സ്‌ഫടിക പാത്രമായതിനാൽ വളരെ സുതാര്യമാണ്. അകത്തുള്ളതെല്ലാം വ്യക്തമായി ആർക്കും കാണാൻ കഴിയുന്നു,' സ്ഫടികപ്പാത്രം പറഞ്ഞു.

പക്ഷേ, യജമാനൻ ഇതൊന്നും കാര്യമായെ ടുത്തില്ല. ഒരു പാത്രവും ഉപയോഗത്തിനായി തിരഞ്ഞെടുത്തതുമില്ല. അപ്പോഴാണ് തടികൊണ്ടുള്ള ഒരു പാത്രം ശ്രദ്ധയിൽപ്പെട്ടത്. ആ പാത്രവും അവകാശപ്പെട്ടു, 'ഞാൻ നന്നായി പോളീഷ് ചെയ്ത് തിളക്കം വരുത്തിയിട്ടുണ്ട്. കൊത്തുപണികൾ ചെയ്ത‌് അലങ്കരിച്ചതാണ്. വളരെ ഉറപ്പും കട്ടിയുമുള്ള തടിയാണ്. മാത്രമല്ല, എന്നിൽനിന്ന് ഫലം ഉണ്ടാകാൻ വേണ്ടി ഞാൻ നിലകൊണ്ടു.' ഇങ്ങനെ പോയി മരപ്പാത്രത്തിന്റെ വാദമുഖങ്ങൾ.

ഒടുവിലായി ഒരു പാത്രംകൂടി തൻ്റെ കൺ മുമ്പിൽ വന്നു. ആരാലും ശ്രദ്ധിക്കപ്പെടാത്ത, പ്രത്യേകിച്ച് അവകാശപ്പെടാൻ ഒന്നുമില്ലാത്ത, കാഴ്ചയ്ക്ക് ഒട്ടും ആകർഷകമല്ലാത്ത, നേരത്തേ വന്ന പാത്രങ്ങളുമായി ഒപ്പം നിൽക്കാൻ യോഗ്യതപോലുമില്ലാത്ത ഒരു മൺപാത്രം!

അത് ഉള്ളിൽ ശുന്യമാണ്, അല്പ‌ം ഉടഞ്ഞിട്ടുമുണ്ട്. നിസ്സഹായമായ നിലയിൽ ഇരിക്കുന്ന ആ പാത്രത്തിൻ്റെ അടുത്തേക്ക് യജമാനൻ അല്‌പം കൂടി നീങ്ങി. തൻ്റെ കണ്ണ് ആ പാത്രത്തിൽത്തന്നേ ഉടക്കി നിന്നു പാത്രം ഇങ്ങനെ പറഞ്ഞു: 'എന്നെ ശുദ്ധീകരിക്കണമേ! എന്നെ നിറയ്ക്കണമേ! എന്നെ ഉപയോഗിക്കണമേ!'

ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന പാത്രങ്ങളാണ് നമ്മൾ. പക്ഷേ, സ്വയമായി പൊ ക്കിപ്പറയുവാൻ, ആത്മപ്രശംസ നടത്തുവാൻ നിരവധി കാര്യങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉള്ളതുകൊണ്ട്, ഉടമസ്ഥന് നമ്മെ ഉപയോഗിക്കാൻ കഴിയുന്നില്ല. ദൈ വസാന്നിധ്യത്തിൻ്റെ പ്രതീകമായ യെരുശ ലേമിനെക്കുറിച്ച് യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ, 'തണ്ടുവെച്ച പടക് അതിൽ നടക്കയില്ല. പ്രതാപമുള്ള കപ്പൽ അതിൽക്കൂടി കടന്നുപോകയില്ല എന്നു എഴുതിയിരിക്കുന്നു (യെശ. 33:21).

എല്ലാ കുന്നുകളും സമമായി തീരേണ്ടതാണ്. പ്രശംസിക്കാനായി ഉയർന്നു നിൽക്കുന്ന എല്ലാം ഇടിച്ചുകളഞ്ഞ്, കർ ത്താവിൽ പ്രശംസിക്കാൻ കഴിയുന്നവരു ടെ ജീവിതത്തിൽ മാത്രമേ യഹോവയുടെ മഹത്വം വെളിപ്പെടുകയുള്ളൂവെന്ന് വചനം വ്യക്തമാക്കുന്നു. ദൈവത്തിനാവശ്യം ശു ന്യമാക്കപ്പെട്ട, വെടിപ്പുള്ള ജീവിതവിശുദ്ധി കാത്ത് സൂക്ഷിക്കുന്ന, സ്വയം താഴ്ത്തുന്ന വ്യക്തികളെയാണ്. ദൈവവചനത്തിലും ചരി ത്രത്തിലും അങ്ങനെയുള്ളവരെയാണ് ദൈവം ഉപയോഗിച്ചിട്ടുള്ളത്. താഴ്‌മയുള്ളവർക്കു കൃപ നൽകുന്ന ദൈവം, തന്റെ ബലമുള്ള കരത്തിൻ കീഴിൽ താണിരിക്കുന്ന ഏതു വ്യ ക്തിയെയും തക്കസമയത്ത് ഉയർത്തുന്നു.

'എന്നാൽ, ഒരു വലിയ വീട്ടിൽ പൊ ന്നും വെള്ളിയുംകൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും കൊണ്ടുള്ളവയും ഉണ്ട്. ചിലതു മാന്യകാര്യത്തിനും ചിലത് ഹീന കാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥനു ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരി ക്കുന്ന മാനപാത്രം ആയിരിക്കും' (2 തിമൊ. 2:20-21). പാത്രത്തിൻ്റെ ബാഹ്യമായ തിളക്ക ത്തെക്കാളും ആകർഷണീയതയെക്കാളും ആന്തരിക നിർമലതയും വിശുദ്ധിയുമാണ് ദൈവം നോക്കുന്നത്.

Advt.