ഭാരതത്തിൻ്റെ സമഗ്ര പുരോഗതിയിൽ മിഷനറിമാരുടെ പങ്ക് അവഗണിക്കാനാവില്ല: കെ.രാധാകൃഷ്ണൻ എം പി

ഭാരതത്തിൻ്റെ സമഗ്ര പുരോഗതിയിൽ മിഷനറിമാരുടെ പങ്ക് അവഗണിക്കാനാവില്ല: കെ.രാധാകൃഷ്ണൻ എം പി

പാസ്റ്റർ സാജൻ സഖറിയ കുന്നംകുളം

ഐപിസി കുന്നംകുളം സെന്ററിന്റെ ഗോൾഡൻ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു

 കുന്നംകുളം: ഭാരതത്തിൻ്റെ സമഗ്ര വികസനത്തിനു മിഷനറിമാർ നല്കിയ സംഭാവന അവഗണിനാവില്ലെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. വിദ്യാഭ്യാസത്തിനും ദാരിദ്ര്യ നിർമ്മാർജനത്തിനും സഭകളുടെ കൂട്ടായ്മകൾ നടപ്പിലാക്കിയ പദ്ധതികൾ ഏറ്റവും മഹത്തരമാണെന്നും തുടർന്നും സാമൂഹിക നന്മകൾക്കായി ക്രൈസ്തവസഭകൾ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനുവരി 1 വ്യാഴാഴ്ച മുതൽ 4 ഞായറാഴ്ച വരെ പോർക്കുളം  രെഹോബോത്ത്‌ ഗ്രൗണ്ടിൽ നടന്ന ഗോൾഡൻ ജൂബിലി കൺവെൻഷൻനോടു ബന്ധിച്ച് ശനിയാഴ്ച നടന്ന ഗോൾഡൻ ജൂബിലി സംസ്‍ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുുകയാായിരുന്നു അദ്ദേഹം.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ്സ് അധ്യക്ഷത വഹിച്ചു. ഗോൾഡൻ ജൂബിലി വർഷമായ 2026 ൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. വൈസ് പ്രസിഡൻറ് പാസ്റ്റർ കെ.എ വർഗീസ് ആമുഖ പ്രഭാഷണം നടത്തി.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.ജി രഘുനാഥ്, കാട്ടകാമ്പൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജയശങ്കർ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജ്യോതിഷ്, പി.ജെ ജെബിൻ, കെ.റ്റി. ഷാജൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സെക്രട്ടറി പാസ്റ്റർ എം.ആർ ബാബു, പാസ്റ്റർമാരായ കെ.ജെ ജോൺ, പി.ജെ ജോൺ, വി.സി തങ്കച്ചൻ, സി.സി ബാബു, ജെയിംസ് മേമന, എം.ജി ഇമ്മാനുവേൽ, പി.യു ഡേവിസ്, പി.ഐ കൊച്ചുണ്ണി, ഇവാ. ഷാജു എന്നിവർ ആശംസകൾ നേർന്നു. ഗുഡ്ന്യൂസിനു വേണ്ടി ഓൺലൈൻ ചീഫ് എഡിറ്റർ സജി മത്തായി കാതേട്ട് സംസാരിച്ചു.

ജനു.4 നു ഞായറാഴ്ച നടന്ന സംയുക്ത സഭാ യോഗത്തിൽ ഗോൾഡൻ ജൂബിലി സ്മരണിക പാസ്റ്റർ സാം വർഗീസ് ഐപിസി വേങ്ങൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൺ ദാനിയേലിനു നൽകി പ്രകാശനം നിർവഹിച്ചു.