പാസ്റ്റർ ഈശോ ജേക്കബ് ഗുഡ്‌ന്യൂസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ 

പാസ്റ്റർ ഈശോ ജേക്കബ് ഗുഡ്‌ന്യൂസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ 

കോട്ടയം: ഗുഡ്‌ന്യൂസിന്റെ കേരള സ്റ്റേറ്റിലെ പ്രവർത്തനങ്ങൾ കോർഡിനേറ്റു ചെയ്യുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ഈശോ ജേക്കബിനെ ചുമതലപ്പെടുത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രമോഷണൽ മീറ്റിംഗുകൾ സംഘടിപ്പിക്കുക, പ്രതിനിധികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, ജിസിസിയുടെ (GCC) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ.

മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം വിവിധ വേദപാഠശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐസിപിഎഫ് , പ്രിസൺ മിനിസ്ട്രീസ് എന്നിവയുടെ സജീവ പ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

കല്ലുമല ദൈവസഭകളുടെ സ്ഥാപകൻ കല്ലുമല കുഞ്ഞുമോന്റെ (പാസ്റ്റർ എം.ഇ. ജേക്കബ്) മകനാണ്. ഷീന ഈശോയാണ് ഭാര്യ. ലോവിസ് അന്ന ഈശോ, പെർസിസ് സൂസൻ ഈശോ, ബെർണീസ് ഈശോ എന്നിവർ മക്കളാണ്.

ഫോൺ: 94953 03448

Advertisement