പിസിഐ കോഴിക്കോട് ജില്ലാ ഘടകത്തിന് പുതിയ ഭാരവാഹികൾ
കോഴിക്കോട് : പെന്തെക്കോസ്ത് സമൂഹത്തിന്റെ ശബ്ദമായ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ല ഘടകത്തിന് പുതിയ ഭരണ നേതൃത്വം നിലവിൽ വന്നു. പുതിയ കമ്മിറ്റിയുടെ നിയമന പ്രാർത്ഥനയും പ്രവർത്തന ഉദ്ഘാടനവും ജൂൺ 24 ന് കോഴിക്കോട് സീഷെൽ ഹോട്ടലിൽ വച്ച് നടന്നു. പുതിയ കമ്മിറ്റി അംഗങ്ങൾ : പാസ്റ്റർ ബാബു എബ്രഹാം (രക്ഷാധികാരി), പാസ്റ്റർ എം.എം. മാത്യു (പ്രസിഡന്റ് ), പാസ്റ്റർ കെ.സി. സൈമൺ (വർക്കിംഗ് പ്രസിഡന്റ്), പാസ്റ്റർമാരായ കെ.സി. സണ്ണി, ജെയിംസ് അലക്സാണ്ടർ, ജെയിംസ് ജോൺ (വൈസ് പ്രസിഡന്റമാർ), പാസ്റ്റർ പി.ടി. തോമസ് (സെക്രട്ടറി ), പാസ്റ്റർമാരായ ഉല്ലാസ് വർഗീസ്, റേ ജയ്രാജ് (ജോയിന്റ് സെക്രട്ടറിമാർ), ജയ്‌പോൾ (ട്രഷറർ), പാസ്റ്റർ സാം എം ജോൺ (ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ), പാസ്റ്റർ റോയ് തോമസ് (പ്രയർ കൺവീനർ), പാസ്റ്റർ പി.എ മാത്യു (ഇവാഞ്ചിലിസം കൺവീനർ), പാസ്റ്റർ റോയ് ജോസഫ് (ചാരിറ്റി കൺവീനർ), പാസ്റ്റർ ഷിന്റോ പോൾ (പബ്ലിസിറ്റി ആന്റ് മീഡിയ കൺവീനർ), പാസ്റ്റർമാരായ ലിജോ കെ സാം, ജോൺ വിക്ടർ, ബോബൻ ബേബി, പോൾ ഓസ്റ്റിൻ, രാജു വർഗീസ് എന്നിവരെയും സഹോദരന്മാരായ വി.വി. അബ്രഹാം, എ.വി. പോത്തൻ, അജി പി. തോമസ് ജോൺ എന്നിവരെയും കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പിസിഐ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി. തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. രക്ഷാധികാരിയായ പാസ്റ്റർ ബാബു എബ്രഹാം പുതിയ കമ്മിറ്റി അംഗങ്ങളുടെ നിയമന പ്രാർത്ഥനയും നടത്തി.

