പാസ്റ്റർ ലാലു ജോർജ് ജേക്കബിനു ഓർഡിനേഷൻ ലഭിച്ചു

പാസ്റ്റർ ലാലു ജോർജ് ജേക്കബിനു ഓർഡിനേഷൻ ലഭിച്ചു

ഡാളസ് : ഖത്തർ അഗാപ്പെ ചർച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റർ ലാലു ജോർജ് ജേക്കബിന് ഡാളസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഗാപ്പെ ഫുൾ ഗോസ്പൽ ചർച്ച് ഗ്ലോബൽ സഭയുടെ ഓർഡിനേഷൻ ലഭിച്ചു. ഒക്ടോബർ 18 ശനിയാഴ്ച അഗാപ്പേ ഇന്റർനാഷണൽ ചർച്ചിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ  ആയിരുന്നു പാസ്റ്റർ ലാലു ജേക്കബിനും ഭാര്യ മേഴ്സി ലാലുവിനും ഓർഡിനേഷൻ ലഭിച്ചത്.

അഗാപ്പെ ചർച്ച് ഗ്ലോബൽ ഓവർസിയർ റവ. ഷാജി കെ. ഡാനിയേൽ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ജെഫ്രി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഗാപ്പെ ചർച്ച് ഡാലസ് മലയാളം ഗായകസംഘം സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകി.

 പാസ്റ്റർ പി. ജെ. ജെയിംസ്, (ചർച്ച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവർസിയർ) പാസ്റ്റർ കുര്യൻ സാമുവൽ (എ.ജി.ദോഹ) പാസ്റ്റർ പി. കെ.സാംകുട്ടി, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ സി. വി. ഏബ്രഹാം, പാസ്റ്റർ സോമശേഖരൻ എന്നിവർ ആശംസകൾ അറിയിച്ചു.  പാസ്റ്റർ സാക് വർഗീസ് മുഖ്യ സന്ദേശം നൽകി

കോട്ടയം വാഴൂർ സ്വദേശിയായ പാസ്റ്റർ ലാലു ജേക്കബ് ദീർഘ വർഷങ്ങളായി ഖത്തറിൽ കുടുംബമായി താമസിച്ച് ജോലിയോടൊപ്പം വിവിധ സുവിശേഷ  പ്രവർത്തനങ്ങൾക്കും, മാധ്യമ, സാമൂഹിക, പ്രവർത്തനങ്ങൾക്കും ഓൺലൈൻ ബൈബിൾ പഠന കേന്ദ്രത്തിനും നേതൃത്വം നൽകി വരികയായിരുന്നു.