നിയമനിർമ്മാണ സഭകളിലടക്കം പെന്തെക്കോസ്തു പ്രതിനിധികൾ ഉണ്ടാകണം: പാസ്റ്റർ കെ.സി. ജോൺ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പിസിഐ സ്വീകരണം നൽകി_
തിരുവല്ല: ജനപ്രതിനിധികൾ യേശുക്രിസ്തുവിൻ്റെ മനസുള്ളവരാകണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾക്ക് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്യാഗവും സ്നേഹവും കരുതലും സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ്പും ക്രിസ്തു മനസുള്ളവരുടെ താൽപര്യങ്ങളാണ്. ഇവ സമൂഹത്തോടുള്ള കടപ്പാടും നിയോഗവുമായി ഏറ്റെടുക്കണമെന്നും നിയമനിർമ്മാണ സഭകളിലടക്കം പെന്തക്കോസ്ത് സമൂഹത്തിൻ്റെ സാന്നിധ്യം ഉണ്ടാകണമെന്നും പാസ്റ്റർ കെ.സി.ജോൺ പറഞ്ഞു.
അനുമോദന ഫലകവിതരണം മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ബാബു ചെറിയാൻ, അലക്സ് ജോൺ എന്നിവർ വചനപ്രഭാഷണം നടത്തി. പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
യുഎൻ മുൻ ഡയറക്ടർ ജെ.എസ് അടൂർ, പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, യുഡിഎഫ് ജില്ല ചെയർമാൻ വർഗീസ് മാമ്മൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, നെബു വെള്ളവന്താനം, പിസിഐ ഭാരവാഹികളായ ജിനു വർഗീസ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, പാസ്റ്റർ ലിജോ കെ. ജോസഫ്, അജി കുളങ്ങര, ഫിന്നി പി. മാത്യു, സുധി ഏബ്രഹാം, പാസ്റ്റർമാരായ ജിജി ചാക്കോ, എം.കെ.കരുണാകരൻ, തോമസ് വർഗീസ്, സാം പി ജോസഫ്, രാജീവ് ജോൺ, ബൈജു ചെറുകോട്ടയിൽ എന്നിവർ പ്രസംഗിച്ചു.

