ബഹ്റൈൻ എംഇപിസി വിദ്യാർത്ഥികൾക്കായി വെബിനാർ ഏപ്രിൽ 11ന്
മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യവേദിയായ എംഇപിസിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി "Calm in Crisis" എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 ശനിയാഴ്ച, ബഹ്റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 7.30 മുതൽ 9.30 വരെ, യുഎഇ സമയം വൈകുന്നേരം 8.30 മുതൽ 10.30 വരെ Zoom പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന വെബിനാറിൽ പ്രശസ്ത വേദാധ്യാപകനും കൗൺസലറുമായ ഡോ. സജി കുമാർ, വിജ്ഞാനദാതാവ് (Knowledge Provider) ആയിരിക്കും.
സംഘർഷഭരിതമായ മധ്യപൂർവേഷ്യൻ സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കപ്പെട്ട് ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള ഉത്കണ്ഠ വിദ്യാർത്ഥികളിലും മാതാപിതാക്കളിലും മാനസികവും വൈകാരികവുമായ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ ദൈവവചനാടിസ്ഥാനത്തിൽ കൈ പിടിച്ച് നടത്തുവാൻ, ബഹ്റൈൻ എംഇപിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ, വിദ്യാർത്ഥികളെ കൂടാതെ മാതാപിതാക്കൾ, സൺഡേ സ്കൂൾ അധ്യാപകർ, യുവജന പ്രവർത്തകർ എന്നിവർക്കും പങ്കെടുക്കാം.
Zoom ID: 560 887 7094, PW: MEPC
വിവരങ്ങൾക്ക്:
പാസ്റ്റർ ജേക്കബ് ജോർജ്, എംഇപിസി പ്രസിഡന്റ് +973 3667 6236, ബോവസ് മണലയത്തിൽ, എംഇപിസി ജനറൽ സെക്രട്ടറി +973 394 74 168.

