തൃശൂരിൽ വാഹനാപകടം: പുല്ലഴി മുരിത്തോണിക്കൽ ആൻഡ്രൂസ് കർത്തൃസന്നിധിയിൽ

തൃശൂരിൽ വാഹനാപകടം: പുല്ലഴി മുരിത്തോണിക്കൽ ആൻഡ്രൂസ് കർത്തൃസന്നിധിയിൽ

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

തൃശൂർ: സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ പുല്ലഴി മുരിത്തോണിക്കൽ വീട്ടിൽ ആൻഡ്രൂസ് (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നവംബർ 28 ന് വെള്ളിയാഴ്ച രാവിലെ 8.30 തോടെ തൃശുർ പാടൂക്കാട് സെൻ്ററിൽ വെച്ചായിരുന്നു അപകടം. പെയ്ൻ്റിങ്ങ് തൊഴിലാളിയായ ആൻഡ്രൂസ് ജോലിക്കായി സ്കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടയിലായിരുന്നു സംഭവം. തൃശൂർ - ഒറ്റപ്പാലം റൂട്ടിൽ സഞ്ചരിക്കുന്ന 'കരിപ്പാൽ' ബസാണ് അപകടത്തിൽപ്പെട്ടത്.

മൃതദേഹം ഡിസംബർ 1 ന് (തിങ്കളാഴ്ച) രാവിലെ 8 ന് എൽത്തുരുത്ത് ഗിൽഗാൽ സഭാഹാളിൽ കൊണ്ടുവരും. തുടർന്ന് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 ന് കരിപ്പക്കുന്ന് ഐപിസി ശാലേം സെമിത്തേരിയിൽ സംസ്കരിക്കും.

എൽത്തുരുത്ത് ഐപിസി ഗിൽഗാൽ സഭയിലെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: മേരി. മക്കൾ:  ക്രിസ്റ്റി, ബ്ലെസി (നേഴ്സിങ്ങ് വിദ്യാർഥിനി ഹൈദ്രബാദ്).

Advt.

Advt.