വൈപിഇയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ  ZAMAR ആഗ. 15ന്

വൈപിഇയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ  ZAMAR ആഗ. 15ന്
ad
ad
ad

കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് സെൻട്രൽ വെസ്റ്റ് റീജിയന്റെ യുവജന സംഘടനയായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ “ZAMAR” എന്ന പേരിൽ ക്രൈസ്തവ ഗാനസന്ധ്യ നടക്കും.  ആഗസ്റ്റ് 15ന് വൈകുന്നേരം 5  മുതൽ കല്യാൺ ഈസ്റ്റിലെ കാർപ്പെ ഹാളിൽ ആണ് ഗാനസന്ധ്യ.

ദൈവത്താൽ ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന നിരവധി യുവ ഗായകരും, കലാകാരന്മാരും ഗാനസന്ധ്യയിൽ അണിനിരക്കും. പാസ്റ്റർ ജോൺ ജോർജ് ദൈവവചനശുശ്രൂഷ നിർവഹിക്കും.

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈ.പി.ഇ സെക്രട്ടറി  സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി  ശ്രുതി മോഹൻരാജ്, ട്രഷറർ  ഷെറിൻ ബെന്നി എന്നിവർ നേതൃത്വം നൽകും.