ചിക്കാഗോ പിസിനാക് കോൺഫറൻസിൽ കൗൺസിലിംഗ് സെന്റർ പ്രവർത്തിക്കും
ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പ്പതാമത് പിസിനാക് കോൺഫ്രൻസിൽ ഡോ.വില്ലി എബ്രഹാമിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് സെന്റർ പ്രവർത്തിക്കുന്നതാണ്.
തോമസ് കുര്യൻ, ഗ്രേസി തോമസ്
ചാപ്ലൈൻമാരായ ജോയിസ് പി മാത്യൂസ്, ഡാനി കെവിൻ ജോൺസൺ, തോമസ് കുര്യൻ, ഗ്രേസി തോമസ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് കൗൺസിലിംഗിനു നേതൃത്വം നൽകുന്നത്. പകൽ മുഴുവനും കൗൺസിലിംഗ് സെന്റർ പ്രവർത്തിക്കും. കൗൺസിലിങ്ങിനോടൊപ്പം പ്രത്യേക പ്രാർത്ഥന സഹായങ്ങളും ലഭ്യമാണ്. ഇവരുടെ സേവനങ്ങൾ ആവശ്യമുള്ളവർ ഡോ വില്ലി എബ്രഹാമുമായി( 847) 757 6976 എന്ന നമ്പറിൽ ബന്ധപ്പെടുക.
വാർത്ത: കുര്യൻ ഫിലിപ്പ്

