ഡബ്ലിനിൽ ഐപിസി ട്രിനിറ്റി ചർച്ചിന്റെ പ്രത്യേക യോഗം ഒക്ടോ. 28 ന്
ഡബ്ലിൻ: ഐപിസി ട്രിനിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 28, ബുധനാഴ്ച) വൈകിട്ട് 7 മുതൽ 9 വരെ ഡബ്ലിൻ 12-ലെ വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഹാളിൽ (Eircode: D12 K542) പ്രത്യേക ആത്മീയ യോഗം നടക്കും.
പ്രമുഖ പ്രഭാഷകനായ ഡോ.കെ. മുരളീധർ (MD, MNAMS) മുഖ്യസന്ദേശം നൽകും.
ദൈവവചന ധ്യാനം, പ്രാർത്ഥന, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.










