നാഷണൽ മെൻസ് കോൺഫറൻസ് നവം. 7 ന്; ഒരുക്കങ്ങളായി
ടോറോണ്ടോ : LIFTകാനഡയുടെ നേതൃത്വത്തിൽ കാനഡയിലെ കേംബ്രിഡ്ജ് പട്ടണത്തിൽ നാഷണൽ മെൻസ് കോൺഫറൻസ് "HE" നവംബർ 7 ശനിയാഴ്ച നടക്കും.
കേംബ്രിഡ്ജ് ഹെറിറ്റേജ് ബൈബിൾ സെമിനാരിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കോൺഫറൻസ്. പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഡോ. മാത്യു വർഗീസ് , ഒക്കലഹോമ മുഖ്യപ്രഭാഷണം നടത്തും. കാനഡയിലെ പ്രശസ്ത ഒപ്താൽമോളജിസ്റ്റും ഗവേഷകനുമായ ഡോ. ഡേവിഡ് ജെ മാത്യു ( University of Toronto ), പ്രമുഖ വെൽത്ത് സ്ട്രാറ്റജിസ്റ്റ് ടൈറ്റസ് എബനേസർ, CPA, ( Principal - CI Private Wealth) എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. കനേഡിയൻ പാർലമെന്റ് മെമ്പർ ഡോ. മാറ്റ് സ്ട്രോസ് മുഖ്യാതിഥിയായിരിക്കും.
13 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോൺഫറൻസിൽ പങ്കെടുക്കാം .
കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന് വേണ്ടി https://liftcanadainc.com/he-conference-2026 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം .യുവാക്കളുടെ ആത്മീക ഭൗതിക ഉന്നമനത്തിനും വളർച്ചക്കും പ്രാധാന്യം നൽകുന്ന വളരെയധികം വ്യത്യസ്തതകൾ ഉള്ള ഈ കോൺഫറൻസിൽ കാനഡയിലെ വിവിധ പട്ടണങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കും.

Advertisement



































