പിസിനാക്കിൽ പാസ്റ്റർ ജോർജ് പി. ചാക്കോ ഇന്ന് ജൂൺ 3 ന് മുഖ്യസന്ദേശം നൽകും

പിസിനാക്കിൽ പാസ്റ്റർ ജോർജ് പി. ചാക്കോ ഇന്ന് ജൂൺ 3 ന് മുഖ്യസന്ദേശം നൽകും
പാസ്റ്റർ ജോർജ് പി. ചാക്കോ

ചിക്കാഗോ: പ്രവാസി മലയാളി പെന്തെക്കോസ്തൽ സഭകളുടെ കൂട്ടായ്മയായ പിസിനാക്കിൽ ഇന്ന് വൈകിട്ട് ജൂൺ 3 ന്  നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യസന്ദേശം നൽകും.

​ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ആഗോളതലത്തിൽ ശ്രദ്ധേയനായ കൺവൻഷൻ പ്രസംഗകനാണ്. എ.ജി സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് പുറമേ, മറ്റു പ്രമുഖ സഭകളുടെയും ജനറൽ കൺവൻഷനുകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. പ്രഭാഷകൻ എന്നതിലുപരി, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചിതമായ നിരവധി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

​ആത്മീയ ശുശ്രൂഷകൾക്കൊപ്പം തന്നെ സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം സജീവമാണ്. ഭാരതത്തിൽ വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സുവിശേഷ പ്രവർത്തനങ്ങൾക്കും, 'റേ ഓഫ് ലൗ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ' എന്ന സാമൂഹിക സന്നദ്ധ സംഘടന വഴി വിപുലമായ ചാരിറ്റി പ്രവർത്തനങ്ങൾക്കും ക്രൈസ്റ്റ് ഏജി സഭയിലുടെ അദ്ദേഹം നേതൃത്വം നൽകി വരുന്നു.