പിവൈപിഎ യുഎഇ റീജിയന് പുതിയ നേതൃത്വം
പ്രസിഡന്റ് സുവി.റൂഫസ് ജേക്കബ്, സെക്രട്ടറി ബ്രദർ ബൈജു കുട്ടപ്പൻ
ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച ഷാർജ വർഷിപ്പ് സെന്ററിൽ യുഎഇ റീജിയൻ പിവൈപിഎയുടെ പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിലെ ശുശ്രുഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി സുവി. റൂഫസ് ജേക്കബ് (പ്രസിഡന്റ്), പാസ്റ്റർ ജിനു ജോർജ് (വൈസ് പ്രസിഡന്റ്), ബൈജു കുട്ടപ്പൻ (സെക്രട്ടറി), റെയ്‌മോൻ ജോസഫ് (ജോയിന്റ് സെക്രട്ടറി), പ്രിസ്റ്റി ജോൺ (ട്രഷറർ), സഞ്ജു ചെറിയാൻ (ജോയിന്റ് ട്രഷറർ), വിൻസി മാമ്മൻ (പബ്ലിസിറ്റി കൺവീനർ), ഫിന്നി പി ജോൺ (റീജിയൻ കൗൺസിൽ പ്രതിനിധി), ടിജോ കുര്യൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
ഐപിസി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം സാമുവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി പാസ്‌റ്റർ സൈമൺ ചാക്കോ ആശംസകൾ അറിയിച്ചു.
വാർത്ത: വിൻസി മാമ്മൻ






