ഐപിസി യുഎഇ റീജിയൻ സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ
ഷാർജ: ഐപിസിയുടെ വലിയ റീജ്യനുകളിൽ ഒന്നായ ഐപിസി യുഎഇ റീജ്യന്റെ പോഷക സംഘടനയായ വിമൻസ് ഫെലോഷിപ്പിന്റെ പൊതുയോഗം നടന്നു. ഐപിസി യുഎഇ റീജ്യൻ പ്രസിഡന്റ് റവ. വിൽസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സിസ്റ്റർ മേഴ്‌സി വിൽസൺ (പ്രസിഡന്റ്), സിസ്റ്റർ ഹാമിലിൻ സൈമൺ (വൈസ് പ്രസിഡന്റ്), സിസ്റ്റർ ബീന വർഗീസ് (സെക്രട്ടറി), സിസ്റ്റർ മെർലിൻ ക്രിസ്റ്റീൻ (ജോ. സെക്രട്ടറി), സിസ്റ്റർ മിനി ജീമോൻ (ട്രഷറർ), സിസ്റ്റർ എലിസബേത്ത് തോമസ് (ജോയിന്റ് ട്രഷറർ), സിസ്റ്റർ സൂസൻ വർഗീസ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഷൈനോജ് നൈനാൻ (സെക്രട്ടറി, ഐപിസി യുഎഇ റീജ്യൻ), റവ. സൈമൺ ചാക്കോ (ജോ. സെക്രട്ടറി, ഐപിസി യുഎഇ റീജ്യൻ) എന്നിവർ ആശംസകൾ അറിയിച്ചു.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്




