തിമഥി ഇൻസ്റ്റിറ്റ്യൂട്ട് : ഓൺലൈൻ ടീച്ചേഴ്സ് ട്രെയിനിങ് 26 മുതൽ
കോട്ടയം: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൺഡേ സ്കൂൾ ടീച്ചേഴ്സിന് വേണ്ടി നടത്തുന്ന ഓൺലൈൻ ട്രെയിനിങ് കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ 26 ഞായറാഴ്ച വൈകിട്ട് 8ന് നടക്കും. എ ജി. സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി റവ. കെ. ജെ. മാത്യു പ്രധാന സന്ദേശം നൽകും. അഞ്ചുമാസം നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ എല്ലാ തിങ്കളാഴ്ചയും രാത്രി 8.30 ന് ക്ലാസുകൾ നടക്കും.
പ്രമുഖ അധ്യാപകരായ ഡോ.പി ആർ ഡി പ്രഭു, ഡോ. ബ്ലെസ്സൺ ജോർജ്, ഡോ.കെ.പി.സജി, ഡോ. സാം സ്കറിയ, ഷാർലറ്റ്. പി. മാത്യു, ഡോ. രാജു തോമസ്, ഡോ. സുമ അജിത്, ഡോ. നിസ്സി ജേക്കബ്, ബെൻസിക് മിറാൻഡാ എന്നിവരും, തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സും ക്ലാസുകൾ നയിക്കും.
കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9656217909 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Advertisement

































































