അബുദാബിയിൽ ‘RESURGE – 2025’ റിട്രീറ്റ് സമാപിച്ചു

അബുദാബിയിൽ ‘RESURGE – 2025’ റിട്രീറ്റ് സമാപിച്ചു

അബുദാബി:  അബുദാബി പെന്തെകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (അപ്‌കോൺ), ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) അബുദാബി, എം സി സി സൺഡേ സ്‌കൂൾ അബുദാബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘RESURGE – 2025’ യുവ റിട്രീറ്റ് വിജയകരമായി നടന്നു.

അപ്‌കോൺ പ്രസിഡന്റ് ഡോ.അലക്സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ജയ്സൺ എബ്രഹാം (പൂനെ), നെൽസൺ മാത്യു (ദുബായ്) എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

റിട്രീറ്റിൽ കൗൺസിലിംഗ് ക്ലാസുകൾ, ആത്മീയവും പ്രചോദനാത്മകവുമായ സെഷനുകൾ, യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കായുള്ള പ്രത്യേക പ്രാർഥനാ സംഗമങ്ങൾ എന്നിവ നടന്നു.അനേകം കുഞ്ഞുങ്ങൾ കടന്നുവരികയും അത് അവരുടെ ആത്മീയ ജീവിതത്തിന് മുതൽക്കൂട്ടാകുകയും ചെയ്തു എന്ന് സംഘാടകർ അറിയിച്ചു.

Advt.

Advt.