സിഇഎം ജനറൽ ക്യാമ്പ് ഫോളോ അപ്പ് മീറ്റിംഗ് ജനു.26 ന്

സിഇഎം ജനറൽ ക്യാമ്പ് ഫോളോ അപ്പ് മീറ്റിംഗ് ജനു.26 ന്

തിരുവല്ല : ഇക്കഴിഞ്ഞ സി ഇ എം ജനറൽ ക്യാമ്പിന്റെ (എപ്പിഗിനോസ്‌കോ 2025) ഫോളോ അപ്പ് മീറ്റിംഗ് നാളെ രാവിലെ 9 മുതൽ 4 മണി വരെ പൊടിയാടി (മണിപ്പുഴ) ശാരോൻ ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ സാം സ്കറിയ, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ സുമേഷ് എസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. സാക്കു സാജു കുരുവിള, ജൂവൽ ജോൺ, അലക്സ്‌ റോയ്, അലെൻ മാമ്മൻ തോമസ്, സാം ജേക്കബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. സി ഇ എം ജനറൽ എക്സിക്യൂട്ടീവ് & ജനറൽ കമ്മിറ്റി നേതൃത്വം നൽകും.

വാർത്ത: ജെ പി വെണ്ണിക്കുളം (പബ്ലിസിറ്റി കൺവീനർ )