ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ പിവൈപിഎ ടാലന്റ് ടെസ്റ്റിൽ ഗ്രൂപ്പ്സോംഗ് വിജയിയായി ഐപിസി ഹെബ്രോൻ ഹൂസ്റ്റൺ ചർച്ച്
ഹൂസ്റ്റൺ ∙ ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ (PYPA) സംഘടിപ്പിച്ച വാർഷിക ടാലന്റ് മത്സരത്തിൽ ഗ്രൂപ്പ് സോംഗ് വിഭാഗത്തിൽ ഐപിസി ഹെബ്രോൻ ഹൂസ്റ്റൺ ചർച്ച് വിജയിയായി. വിവിധ സഭകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹെബ്രോൻ ഹൂസ്റ്റൺ ചർച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിജയികൾക്ക് നല്കുന്ന ഗുഡ്ന്യൂസ് വീക്കിലിയുടെ എവർ റോളിംഗ് ട്രോഫി ഓൺലൈൻ ഗുഡ്ന്യൂസ് സിഇഒ വെസ്ലി മാത്യു നല്കി.
ഇത്തരം മത്സരങ്ങൾ യുവജനങ്ങളിൽ ആത്മീയ ജീവിതത്തെയും കലാപ്രതിഭകളെയും വളർത്തുന്നതിനും വലിയൊരു പ്രചോദനമാണെന്നായിരുന്നു വിശ്വാസികൾ പറഞ്ഞു.
ഷോണി തോമസ് (പ്രസിഡണ്ട്), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡണ്ട്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്‍റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജെസ്വിൻ ജെയിംസ് (ടാലന്റ് കോഓർഡിനേറ്റർ) എന്നിവർ നേതൃത്വം നല്കി.

