പാസ്റ്റർ സേവ്യർ ജെയിംസ് ഐപിസി ചിക്കാഗോ സഭയുടെ സീനിയർ പാസ്റ്റർ

പാസ്റ്റർ സേവ്യർ ജെയിംസ് ഐപിസി ചിക്കാഗോ സഭയുടെ സീനിയർ പാസ്റ്റർ

ചിക്കാഗോ: പാസ്റ്റർ സേവ്യർ ജെയിംസ് ഐപിസി ചിക്കാഗോ മിഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി ചുമതലയേറ്റു.

എറണാകുളം സ്വദേശിയായ പാസ്റ്റർ സേവിയർ ജെയിംസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐപിസി ഓർഡയിൻഡ് മിനിസ്റ്റർ ആയ അദ്ദേഹം എറണാകുളം വളഞ്ചമ്പലം ഐപിസി സഭാംഗമാണ്. പാലാരിവട്ടം ഐപിസി സഭയിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡെയ്സി. മക്കൾ ജെയിംസ്, കോശി.

 സ്വീകരണ ശുശ്രൂഷക്ക് ഡോ. ടൈറ്റസ് ഈപ്പൻ നേതൃത്വം നൽകി. സെക്രട്ടറി കെ ഓ ജോസ് നിയമന ഉത്തരവ് വായിച്ചു. പാസ്റ്റർ ജോൺസൻ ഫിലിപ്പ് , ഡോ.സജി ലൂക്കോസ്, പാസ്റ്റർ സാംകുട്ടി മത്തായി, ഡോ ടൈറ്റസ് ഈപ്പൻ, ഇവാ.കെ എം രാജു, കെ എം ഈപ്പൻ, തമ്പി തോമസ്, ഇവാ.കുര്യൻ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ സേവ്യർ ജെയിംസ് നേതൃത്വം നൽകി. കഴിഞ്ഞ നാലുവർഷം സഭയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിച്ച ഡോക്ടർ ടൈറ്റസ് ഈപ്പന് സഭ നന്ദി അറിയിച്ചു.

 വാർത്ത കുര്യൻ ഫിലിപ്പ്