നോർത്ത് അമേരിക്കൻ ദൈവസഭകളുടെ 29-ാമത് ദേശീയ സമ്മേളനം ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിൽ
കൊളറാഡോ: നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒൻപതാമത് ദേശീയ സമ്മേളനം ജൂലൈ 9 മുതൽ 12 വരെ ഡെൻവർ മാരിയറ്റ് ടെക് സെന്ററിൽ (Denver Marriott Tech Center) നടക്കും. അമേരിക്കയുടെ പടിഞ്ഞാറൻ (പാശ്ചാത്യ) മേഖലയിൽ ആദ്യമായി നടക്കുന്ന ദേശീയ സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പ്രാദേശിക ദൈവദാസന്മാർക്കൊപ്പം പ്രമുഖ പ്രസംഗകരായ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്‌ലഹോമ), അനീഷ് തോമസ് (കേരളം), ഗ്ലാഡ്‌സൺ വർഗീസ് (യു.എ.ഇ) എന്നിവരും അമേരിക്കയിലെ പ്രശസ്ത ഉണർവ് പ്രസംഗകരായ ടോണി സ്റ്റുവാർട്ട്, ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കുവെക്കും.
'ജെനറേഷൻ സെറ്റ് അപ്പാർട്ട്' (Generation Set Apart) എന്ന പേരിൽ യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും. ദൈവദാസന്മാരായ ജസ്റ്റിൻ സാമുവേൽ, ദിലീപ് കുര്യൻ, ഗുഡ്‌വിൻ ജോർജ്, അലൻ ജോർജ്, ലിൻസൺ ഡാനിയേൽ, ഡെൻസിൽ വിൽസൺ എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കും. റോയ് വർഗീസ് ലോക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
യോവേൽ 2:28-ൽ നിന്നുള്ള വചനത്തെ ആസ്പദമാക്കി ‘ആത്മാവിൽ ഏകത’ (United by the Spirit) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് തീം. മലനിരകളാൽ ചുറ്റപ്പെട്ട കൊളറാഡോയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം വിശ്വാസികൾക്ക് ആത്മീയമായി ഒരുമിക്കാനും പുതുക്കം പ്രാപിക്കാനുമുള്ള അവിസ്മരണീയമായ അവസരമായിരിക്കും ഈ ദിനങ്ങൾ.
സമ്മേളനത്തിന്റെ വിജയത്തിനായി പ്രസിഡന്റ് റവ. ബെൻസൺ എബ്രഹാം, വൈസ് പ്രസിഡന്റ് റവ. സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ. ഷിബു സാമുവേൽ, ട്രഷറർ റവ. ജെയിംസ് എബ്രഹാം എന്നിവരും, ഇംഗ്ലീഷ് കോഡിനേറ്ററായി പാസ്റ്റർ ഡാർവിൻ വിൽസൺ, ലേഡീസ് പ്രസിഡന്റായി ഡോ. ജോളി ജോസഫ് എന്നിവരും നേതൃത്വം നൽകുന്നു.
.

