എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഒക്ടോ. 24ന്


എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ കൺവെൻഷൻ ഒക്ടോ. 24ന്
ad
ad
ad

ബഹ്റൈൻ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷൻ ഒക്ടോബർ 24 ശനിയാഴ്ച നടക്കും. കൺവെൻഷനിൽ റവ. ഡോ. കെ. ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തും. എ.ജി.എം.ഡി.സി മിഡിൽ ഈസ്റ്റ് റീജിയൻ ഡയറക്ടർ പാസ്റ്റർ പി. എം. ജോയ് നേതൃത്വം നൽകും.ബഹ്റൈൻ എ.ജി. ക്വയർ സംഗീതശുശ്രൂഷ നിർവഹിക്കും.

യുഎഇ, ഒമാൻ സമയം രാത്രി 8.30 മുതൽ 10.30 വരെയാണ് യോഗം. സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ സമയം രാത്രി 7.30 മുതൽ 9.30 വരെയും ഇന്ത്യൻ സമയം രാത്രി 10 മുതൽ അർധരാത്രി 12 വരെയും കൺവെൻഷൻ നടക്കും.

ഓൺലൈൻ സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ

ZOOM ID: 883 2827 7327. PASSCODE: 2026 
https://us02web.zoom.us/j/88328277327?pwd=WjekwA749r44LXn19w5fy0kKxiOMdi.1

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പി. എം. ജോയ് (+973 3946 5607), പാസ്റ്റർ സഖറിയാ എബ്രഹാം (+971 55 929 7687) എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത : ജസ്റ്റസ് പത്തനാപുരം