ഐസിപിഎഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട്ടിൽ

ഐസിപിഎഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട്ടിൽ

വാർത്ത: പാസ്റ്റർ സുഭാഷ് കെ. ജോസ് മാനന്തവാടി

മാനന്തവാടി:  ഐസിപിഎഫ് ഒരുക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഒക്ടോബർ 17,18 തീയതികളിൽ (വെള്ളി ശനി ദിവസങ്ങളിൽ) കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻററിൽ നടക്കും. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും.

ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഗൈനക്കോളജിസ്റ്റ്, ഇ.എൻ.ടി. ഓർത്തോപീഡിയാക്ക്, ഒപ്താൽമോളജിസ്റ്റ്, സർജൻ, ഡെൻ്റൽ സർജൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ROUTINE BLOOD TEST, BLOOD SUGAR, CHOLOSTROL, ECG, ULTRA SOUND SCAN, SPIROMETRY TEST മുതലായവ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ്.

കാൻസർ സ്ക്രീനിംഗ് (ജനറൽ & ഓറൽ), കേടുവന്ന പല്ലുകൾ പറിക്കുന്നതിനും, അടക്കുന്നതിനും ക്ലീൻ ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബർ 13 മുതൽ വിവിധ ഇടങ്ങളിലെ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കും. മക്കിമല, തോൽപ്പെട്ടി, പുൽപ്പള്ളി, മീനങ്ങാടി ഐസിപിഎഫ് ക്യാമ്പ് സെൻറർ, തൃശ്ശിലേരി പടിഞ്ഞാറേത്തറ എന്നിവിടങ്ങളിലും മെഡിക്കൽ ക്യാമ്പ് നടക്കും. 

വിവരങ്ങൾക്ക്: 8086 17 18 11,9946 32 29 78

Advt.