പാസ്റ്റർ ബ്ലസൻ ജോർജിന് ശാരോൻ യുഎഇ റീജിയൻ യാത്രയപ്പ് നൽകി


പാസ്റ്റർ ബ്ലസൻ ജോർജിന് ശാരോൻ യുഎഇ റീജിയൻ യാത്രയപ്പ് നൽകി
ad
ad
ad

ഷാർജ : ദുബായ് ബെഥേൽ ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രുഷകൻ പാസ്റ്റർ ബ്ലസൻ ജോർജിന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ യാത്രയപ്പ് നൽകി. ഷാർജ വർഷിപ് സെൻന്ററിൽ നടന്ന യോഗത്തിൽ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി അധ്യക്ഷത വഹിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ് വചന സന്ദേശം നൽകി.

യുഎഇ റീജിയൻ, സൺ‌ഡേ സ്കൂൾ അസോസിയേഷൻ, സിഇഎം എന്നിവയുടെ ഉപഹാരങ്ങൾ പാസ്റ്റർ ജോൺസൻ ബേബി, പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ, പാസ്റ്റർ ബിനീഷ് ജോൺ എന്നിവർ നൽകി.  ദുബായ്-ഷാർജ സെന്റർ പാസ്റ്റർ ഡോ.കെ.ബി. ജോർജ്കുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തി.

റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ സാം കോശി, ശാരോൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ബേബി മാത്യു, ശാരോൻ ട്രംപറ്റ് ചീഫ് എഡിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ്, അബുദാബി, ദുബായ്-ഷാർജ, റാസ് അൽ ഖൈമ സെന്റർ ഏരിയ കോ-ഓർഡിനേറ്റർമാരായ തോമസ് വർഗീസ്, എബ്രഹാം വർഗീസ്, എബി മാത്യു എന്നിവർ ആശംസകൾ  അറിയിച്ചു.

പാസ്റ്റർ അജോ ജോസഫ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ഷാജി എബ്രഹാം നന്ദി പറഞ്ഞു.  ഫുജൈറ സഭ ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേൽ സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു.

പാസ്റ്റർ ബ്ലസൻ ജോർജ് യുഎഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വാർത്ത: എബി മാത്യു, യുഎഇ

Advertisement