പതിനാലാമത് ഇറുമ്പയം കൺവൻഷൻ

പതിനാലാമത് ഇറുമ്പയം കൺവൻഷൻ

Advt.

HENOSIS PENTECOST FELLOWSHIP

ഴിഞ്ഞ 14 വർഷമായി കോട്ടയം ജില്ലയിൽ ഇറുമ്പയം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന വിവിധ പെന്തക്കോസ്‌ത് സഭകളുടെ ഐക്യപ്രവർത്തന വേദിയാണ് ഹെനോസീസ് പെന്തക്കോസ്‌ത് ഫെലോഷിപ്പ്.

ഈ ഫെലോഷിപ്പിന് ആത്മീയ, ജീവകാരുണ്യ, വികസന വകുപ്പുകളും പുത്രിക സംഘടനകൾ ആയ യൂത്ത് ഫെലോഷിപ്പ്, ലേഡീസ് ഫെലോഷിപ്പ് എന്നിവ ഡയറക്ടർ, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
എച്ച്. പി എഫ്-ന് ജനറൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ജനറൽ ട്രഷറർ, വൈസ് പ്രസിഡണ്ട് എന്നിവരും ഏഴംഗ കൗൺസിൽ മെമ്പേഴ്സും അടങ്ങുന്ന 13 അംഗ ജനറൽ കൗൺസിൽ പ്രവർത്തിച്ചു വരുന്നു.
ഈ കാലഘട്ടത്തിൽ ആവശ്യമായിരിക്കുന്ന പെന്തക്കോസ്‌ത്‌ സഭകളുടെ ഐക്യതയാണ് പ്രവർത്തനലക്ഷ്യം. മേൽപറയപ്പെട്ട എല്ലാ വ്യക്തികളും വിവിധ സഭാ വിഭാഗങ്ങളെ പ്രതി നിധീകരിക്കുന്നവരാണ്).
ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മുറ്റത്ത് കൺവെൻഷൻ, ഉപവാസ പ്രാർത്ഥന, ചാരിറ്റി, വികസന പ്രവർത്തനങ്ങൾ. ഏരിയ കൺവൻഷൻ എന്നിവ നടന്നുവരുന്നു. 2025 ഡിസംബർ 3 മുതൽ 7 വരെ ഇറുമ്പയം കൺവെൻഷൻ ഹെനോസിസ് നഗർ (കുഴിക്കാട്ട് ഗ്രൗണ്ട്) താളലയ ജംഗ്ഷന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നടത്തപ്പെടുന്നു.

എച്ച് പി എഫ് -ൻ്റെ ജനറൽ പ്രസിഡണ്ട് പാസ്‌റ്റർ സി. പി. മാത്യു കാരിക്കോട് ഉദ്ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്‌റ്റർമാരായ ഡോ: കെ.എസ് അബ്രഹാം, സുനിൽ ചാക്കോ, വർഗീസ് എബ്രഹാം, റവ.സണ്ണി താഴമ്പള്ളം, റവ.ഡോ.ഷിബു കെ. മാത്യു എന്നിവരും ശനിയാഴ്ച പകൽ 10 മണിക്ക് നടക്കുന്ന യൂത്ത് ആൻഡ് ലേഡീസ് സമ്മേളനത്തിൽ സിസ്‌റ്റർ ഗിരിജ സാം വചനം സംസാരിക്കുന്നതുമാണ്.
പാസ്‌റ്റർ സിബി തങ്കച്ചൻ നയിക്കുന്ന ഹെനോസിസ് വോയിസ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. 7 ഞായർ 3 മണിക്ക് വിശ്വാസ വിളംബര റാലിയും ഉണ്ടായിരിക്കു ന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക് : 9847085917, 9847922061

Advt.

Advt.