ഹൊറമാവ് ചർച്ച് ഓഫ് ഗോഡിൽ രക്തദാന ക്യാമ്പ് ജനു.10 ന്
ബെംഗളൂരു: :ചർച്ച് ഓഫ് ഗോഡ്,ഏലീം ഹൊറമാവ് അഗര ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10 ശനി രാവിലെ 9 മുതൽ 1 വരെ രക്തദാന ക്യാമ്പ് നടക്കും.
ഹൊരമാവ് അഗര റോഡിൽ വദരപ്പാളയ ജംഗ്ഷൻ ആറാമത്തെ ക്രോസ്സിലുള്ള ഏലീം പള്ളിയുടെ ഫെലോഷിപ്പ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയ്മോൻ കെ ബാബു ഉദ്ഘാടനം ചെയ്യും.
ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തുന്നത്. സഭയുടെ മിഷൻ വിഭാഗം ക്യാമ്പിന് നേതൃത്വം നൽകും.

