മെട്രോ ജില്ല ഒരുങ്ങി; പി.വൈ.പി.എ. ജനറൽ ക്യാമ്പ് ഡിസം. 24 മുതൽ പെരുമ്പാവൂരിൽ

മെട്രോ ജില്ല ഒരുങ്ങി; പി.വൈ.പി.എ. ജനറൽ ക്യാമ്പ് ഡിസം. 24 മുതൽ പെരുമ്പാവൂരിൽ

എറണാകുളം : സംസ്ഥാന പി.വൈ.പി.എ. 78-ാമത് ജനറൽ ക്യാമ്പ് ഡിസംബർ 24 മുതൽ 27 വരെ പെരുമ്പാവൂർ മാർത്തോമാ കോളേജ് ക്യാമ്പസ്സിൽ നടക്കും. 24നു വൈകിട്ട് 5.30നു ഉത്‌ഘാടനം നടക്കും. 

പാസ്റ്റർ റോയ് മാത്യു, ഡോ. റോജി ടി. ജോർജ്, ഡോ. ബിജു ചാക്കോ, ഡോ. നിസി സഖറിയ, ബെൻസിക് മിറാൻഡ, പാസ്റ്റർ ബേബി ജോൺസൻ ഇന്നോവർ ക്യാമ്പ് സെക്ഷനുകൾ നയിക്കും. റിവൈവ് പെരുമ്പാവൂർ എന്ന പേരിൽ നടക്കുന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ സാം ജോർജ്, വിൽ‌സൺ ജോസഫ്, തോമസ് ഫിലിപ്പ് വെണ്മണി, ബാബു ചെറിയാൻ, കെ.ജെ. തോമസ്, രജി മാത്യു, ആൻസൺ കൊല്ലം, ഫിന്നി മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ഇമ്മാനുവേൽ കോളർ, ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ലോർഡ്‌സൺ ആന്റണി, പാസ്റ്റർ അനിൽ അടൂർ, സുജിത് എം. സുനിൽ, ടോം ഫിലിപ്പ്, സാം പൂവച്ചാൽ, ജീസൺ കെ. ജോർജ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

‘Enroute’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് സീരിസിൽ ‘Enroute Season-III’ എന്നാണ് എറണാകുളം ക്യാമ്പിന്റെ ഔദ്യോഗിക പേര്. ‘Shine and Serve’ എന്നതാണ് ക്യാമ്പ് തീം. പേർസണൽ കൗൺസിലിംഗ്, ആക്ടിവിറ്റി ഓറിയന്റ്ഡ് പ്രോഗ്രാംസ്, ലൈവ് വർഷിപ്പ് സെക്ഷനുകൾ, ഗ്രൂപ്പ് ഷെയറിങ് ടൈം, ടാരി  മീറ്റിംഗ്, യുവജന സുവിശേഷ റാലി, ക്യാമ്പ്  ഫയർ ടാലെന്റ് നൈറ്റ്‌, എക്സ്ക്ലൂസീവ് ഡിബേറ്റുകൾ, ഔട്ട്ഡോർ ആക്ടിവിറ്റീസ്, കിഡ്സ്‌ സെക്ഷൻ തുടങ്ങിയ ആകർഷണീയമായ സെക്ഷനുകൾ ഉണ്ടായിരിക്കും.

പ്രസിഡണ്ട് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമുവേൽ, സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും. 

സംസ്ഥാന ക്യാമ്പിന്റെ  നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. എറണാകുളം ജില്ലയിലെ സെന്റർ പാസ്റ്റർമാർ രക്ഷാധികാരികളായി പ്രവർത്തിക്കും. ജോബി എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം) ജനറൽ കൺവീനറായും, ബേസിൽ ബേബി (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം) ജനറൽ കോർഡിനേറ്ററായും നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു