ന്യൂ ഇന്ത്യ ചർച്ച്: തിരുവനന്തപുരം റീജിയൺ ഭാരവാഹികൾ
തിരുവനന്തപുരം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം റീജിയൺ സഹോദരിമാരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുതിയ കമ്മറ്റി നിലവിൽ വന്നു.
പ്രസിഡൻ്റായി സിസ്റ്റർ സിസി സാബുവും സെക്രട്ടറിയായി സിസ്റ്റർ അക്സ ബെന്നിയും ട്രഷററായി സിസ്റ്റർ ദീപ വർഗ്ഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സിസ്റ്റർ പുഷ്പ ചന്ദ്രദാസ് (വൈസ് പ്രസിഡന്റ്), സിസ്റ്റർ ബേബിക്കുട്ടി സണ്ണി (ജോയിൻ്റ് സെക്രട്ടറി), സിസ്റ്റർ ഷീബ വിധു, സിസ്റ്റർ ബിന്ദു അജു, സിസ്റ്റർ സജിനി രാജേഷ്, സിസ്റ്റർ പ്രിനില സാം (കമ്മറ്റി അംഗങ്ങൾ).
തിരഞ്ഞെടുപ്പിന് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ പോൾ രാജ് നേതൃത്വം നൽകി.
വാർത്ത: ബൈജു എസ്. പനയ്ക്കോട്

