ഐപിസി കറുകച്ചാൽ സെന്ററിന് പുതിയ ഭരണസമിതി

ഐപിസി കറുകച്ചാൽ സെന്ററിന് പുതിയ ഭരണസമിതി
പാസ്റ്റർ സാം പി ജോസഫ് (പ്രസിഡണ്ട്), പാസ്റ്റർ മാത്യു ഡേവിഡ് (സെക്രട്ടറി) , എൻ വി ഫിലിപ്പോസ് (ട്രഷറർ) എന്നിവർ

കറുകച്ചാൽ: ഐപിസിയുടെ പഴയ സെൻ്ററുകളിലൊന്നായ  കറുകച്ചാൽ  ഡിസ്ട്രിക്റ്റിന് പുതിയ ഭരണസമിതിയും നേതൃത്വവും നിലവിൽ വന്നു.

സെൻറർ മിനിസ്റ്ററായ പാസ്റ്റർ സാം പി ജോസഫ് (പ്രസിഡണ്ട്), പാസ്റ്റർ മാത്യു തോമസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ മാത്യു ഡേവിഡ്*(സെക്രട്ടറി) , കെ എസ് ബെഞ്ചമിൻ (ജോ. സെക്രട്ടറി), എൻ വി ഫിലിപ്പോസ് (ട്രഷറർ), എന്നിവരെയും കൗൺസിൽ & പ്രസ്ബിറ്ററി അംഗങ്ങളായി പാസ്റ്റേഴ്സ് ജോൺ വർഗീസ്, ഐസക് തോമസ്, സി ജെ മാത്യു, ബിജു തോമസ്, ഐസക് സാമുവൽ (ബോബി ഇടപ്പാറ), സിബിച്ചൻ വി എസ്, എം ജെ ജെയിംസ്, ജിൻസൺ വർഗീസ് , ബെന്നി കൊച്ചുവടക്കേൽ, ലൈജു പി പോൾ , ജോസഫ് കെ ഐസക്, സുരേഷ് ബാബു, ബോബി തോമസ്, മാത്യു ജോൺസൺ, വിനോദ് കെ എം, സുജിത്ത് വി ആർ എന്നിവരെയും തിരഞ്ഞെടുത്തു.

പാസ്റ്റർ മാത്യു തോമസ് (വൈസ് പ്രസിഡൻ്റ്), കെ എസ് ബെഞ്ചമിൻ (ജോ. സെക്രട്ടറി) എന്നിവർ

പാസ്റ്റർ ടി എ ചെറിയാൻ്റെ പിൻഗാമിയായി സെൻ്റർ മിനിസ്റ്റർ ആയി നിയമിതനായ പാസ്റ്റർ സാം പി ജോസഫ് 40 വർഷം സഭാ ശുശ്രൂഷയിൽ പിന്നിട്ട വ്യക്തിയാണ്. ഐപിസി കുവൈറ്റ്, ഐപിസി അബുദാബി, ഐപി സി പട്ടാഭിരാം ചെന്നൈ, പൂവത്തൂർ, ഐപിസി വേങ്ങൽ തുടങ്ങിയ പ്രമുഖ സഭകൾ ഉൾപ്പെടെ പത്തോളം സഭകളിൽ ശുശ്രുഷ നിർവഹിച്ചു.

നിലവിൽ ഐ പി സി സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററി മെമ്പറും ഹെബ്രോൻ ബൈബിൾ കോളജ് പി ജി ചെയർമാനും ആണ്. യുപിഎഫ് ഗ്ലോബൽ അലയൻസ് ചെയർമാനായി പ്രവർത്തിച്ചും വരുന്നു. ബിഎ. ബി ഡി ബിരുദധാരിയാണ്. ഭാര്യ വത്സമ്മ, മക്കൾ സ്റ്റീവ്, ജൊഹാൻ. 

വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മാത്യു തോമസ്  ഐപിസി കുംബിക്കാപ്പുഴ സഭയിൽ ശുശ്രൂഷിക്കുന്നു. താൻ ഐപിസി യിലെ സീനിയർ ശുശ്രൂഷകനും സെൻററിന്റെ മുൻ സെക്രട്ടറിയും ആണ്.

ഐപിസി ഇടയരിക്കപ്പുഴ സഭാ ശുശ്രൂഷകനാണ് സെൻറർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മാത്യു ഡേവിഡ്. സെൻറർ സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

മാസയോഗങ്ങൾ, ശുശ്രൂഷക  സമ്മേളനങ്ങൾ, സെൻറർ കൺവെൻഷൻ എന്നിവയുടെ ക്രമീകരണങ്ങളും ജനറൽബോഡിയിൽ ചർച്ച ചെയ്തു.

28 ലോക്കൽ സഭകളും 35 പാസ്റ്റേഴ്സും ഇപ്പോൾ നിലവിൽ കറുകച്ചാൽ സെൻ്ററിൽ ഉണ്ട്.