ഐ.പി.സി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡ് സംസ്ഥാന പ്രവർത്തന ഉദ്ഘാടനവും ‘തിരിച്ചറിവ് 2026’ ഏകദിന സെമിനാറും സെപ്റ്റംബർ 21ന്


ഐ.പി.സി കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡ് സംസ്ഥാന പ്രവർത്തന ഉദ്ഘാടനവും ‘തിരിച്ചറിവ് 2026’ ഏകദിന സെമിനാറും സെപ്റ്റംബർ 21ന്
ad
ad
ad

ധോണി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനവും ‘തിരിച്ചറിവ് 2026’ എന്ന പേരിലുള്ള ഏകദിന സെമിനാറും സെപ്റ്റംബർ 21 തിങ്കളാഴ്ച നടക്കും. പാലക്കാട് ധോണി ഉമ്മിനി സ്കൂളിന് സമീപമുള്ള ഐ.പി.സി കർമ്മേൽ പ്രയർ സെന്ററിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

"KNOW YOUR MISSION - KNOW YOUR PEOPLE - BE KNOWN BY GOD" എന്ന വിഷയം ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചർച്ച് പ്ലാന്റിംഗ് ബോർഡ് ചെയർമാൻ പാസ്റ്റർ റോയ് ജോസഫ് വിഷയാവതരണം നടത്തും.

സമ്മേളനത്തിൽ മലബാറിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.വി. മത്തായിയെ ആദരിക്കും.

സെമിനാറിൽ ഡോ. എബി പീറ്റർ പ്രധാന പ്രഭാഷണം നടത്തും. ഐ.പി.സി കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ കെ. സി. ഉമ്മൻ സമാപന സന്ദേശം നൽകും.

ചർച്ച് പ്ലാന്റിംഗ് ബോർഡ് വൈസ് ചെയർമാൻമാരായ പാസ്റ്റർ ജോർജ്ജ് തോമസ്, പാസ്റ്റർ വിനോദ് ബി., സെക്രട്ടറി പാസ്റ്റർ ഷിബു വർഗീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മാത്യു ജോർജ്ജ്, ട്രഷറർ പാസ്റ്റർ ഐസക് പി. ജോസഫ് എന്നിവരും മലബാർ മേഖലാ കമ്മിറ്റിയും പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 9447523753, 9747514364, 9746162352.