തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ അനുമോദിക്കൽ ഫെബ്രു.10ന്
തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ സമിതി അനുമോദിക്കുന്നു.
ഫെബ്രുവരി 10 ചൊവ്വാഴ്ച്ച രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലാണ് ആദരവ് നൽകുന്നത്. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിക്കും.
സമൂഹത്തോടുള്ള കടപ്പാട് ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായവർക്കുള്ള അംഗീകാരമായാണ് ആദരവ് നൽകുന്നതെന്ന് പി.സി.ഐ നാഷണൽ ഭാരവാഹികൾ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പെന്തെക്കോസ്ത് സഭാംഗങ്ങൾ ഫെബ്രുവരി 3 ന് മുൻപ് പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസിനെ അറിയിക്കണം. ഫോൺ: 94463 92303.
വാർത്ത അയക്കുന്നത്: ബ്ലെസിൻ ജോൺ മലയിൽ (മീഡിയ കൺവീനർ)


