ജെയിംസ് ജോൺ പിവെപിഎ കർണാടക സ്റ്റേറ്റ് ട്രഷറർ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ പിവെപിഎ കർണാടക സ്റ്റേറ്റ് ട്രഷറർ ആയി ബ്രദർ ജെയിംസ് ജോണിനെ തെരഞ്ഞെടുത്തു. ഡിസംബർ 21ന് നടന്ന പിവൈപിഎ കർണാടക സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ ട്രഷറർ സ്ഥാനത്തേക്ക് വന്ന ഒഴിവിലേക്കാണ് ജെയിംസ് ജോണിനെ തിരെഞ്ഞടുത്തതെന്ന് പിവൈപിഎ കർണാടക സ്റ്റേറ്റ് പ്രസിഡൻറ് ജോബി ജോസഫ് പറഞ്ഞു. ഐപിസി കമ്മനഹള്ളി ഷാലോം സഭാംഗമാണ് ജെയിംസ്. പിവൈപിഎ എക്സിക്യൂട്ടിവ് അംഗങ്ങളായി ബ്രദർ. ജെറിൻ എബ്രാഹാം (വൈസ് പ്രസിഡൻ്റ്),ജിൻസൺ ഡി. തോമസ് (സെക്രട്ടറി), സൗമ്യ ജോസഫ്, ജസ്റ്റിൻ കെ. മാത്യു (ജോയിൻ്റ്റ് സെക്രട്ടറി) എന്നിവരും പ്രവർത്തിക്കുന്നു.
Advt.






































Advt.
























