ഐ.പി.സി കേരള സ്റ്റേറ്റിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിൻ്റെ പുതിയ ഓഫീസ് കുമ്പനാട് ഹെബ്രോൻപുരത്തെ പടിഞ്ഞാറെ ഗേറ്റിന് എതിർവശത്ത് പ്രവർത്തനം തുടങ്ങി.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹപ്രാർത്ഥന നടത്തി.
സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്, മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, മുൻ ജനറൽ ട്രഷറർ സജി പോൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബിനു വി.ജോർജ്, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ അജു അലക്സ്, സജി വെൺമണി, ജെയ്‌സൺ സോളമൻ, പാസ്റ്റർ ജെയിംസ് വർഗീസ്, സാജൻ സി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കേരള സ്റ്റേറ്റിലെ പാസ്റ്റർമാരുടെ ഐ.ഡി കാർഡ് പുതുക്കാനും ഓർഡിനേഷൻ അപേക്ഷയും ലോക്കൽ സഭകളിൽ നിന്നും ഒരാൾക്ക് 5 രൂപ വച്ചുള്ള മെംമ്പർഷിപ്പ് സ്വീകരിക്കാനും വിവാഹ നിശ്ചയ രേഖ, വിവാഹ സർട്ടിഫിക്കറ്റ്, ഓർഡിനേഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവയുടെ വിതരണത്തിനും ഓഫീസിൽ സൗകര്യമുണ്ടാകുമെന്ന് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അറിയിച്ചു.
ഐ.ഡി കാർഡ് പുതുക്കുന്നതിന് വേണ്ടി ഫോം പൂരിപ്പിച്ച് ഫോട്ടോയും പഴയ കാർഡും ഫീസും സഹിതം സ്റ്റേറ്റിൻ്റെ പുതിയ ഓഫീസിൽ എത്തിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെന്റർ ശുശ്രൂഷകന്മാർ ഐ.ഡി. കാർഡ് പുതുക്കലിന് ശുപാർശ ചെയ്തില്ലെങ്കിൽ അപേക്ഷയിൽ പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്. ഫോൺ: 95269 52121
Advertisement


























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































