ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി  12 മുതൽ

ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി  12 മുതൽ

മേലുകാവ്: ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി  12 മുതൽ 15 (വ്യാഴം,വെള്ളി,ശനി, ഞായർ) വരെ കാഞ്ഞിരംകവല ഐപിസി മോറിയ സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി കുര്യൻ വാളകം, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ, പാസ്റ്റർ റ്റി.ഡി. ബാബു, പാസ്റ്റർ ജോയ് പറയ്ക്കൽ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും.

ഉപവാസപ്രാർത്ഥന, സെന്റർ മാസയോഗം, പുത്രിക സംഘടനകളുടെ വാർഷികം സംയുക്ത ആരാധന എന്നിവയും നടക്കും. ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ എം.ജെ. ഡൊമിനിക് പ്രസംഗിക്കും. പുത്രിക സംഘടനകളുടെ വാർഷികത്തിൽ പാസ്റ്റർ തോമസ് മാത്യു ചാരുവേലി (സൺ‌ഡേ സ്കൂൾ സംസ്ഥാന സെക്രട്ടറി),  ജയമോൾ രാജു (വുമൺസ് ഫെലോഷിപ് സംസ്ഥാന സെക്രട്ടറി) എന്നിവർ മുഖ്യ അഥിതികൾ ആയിരിക്കും. ന്യൂ വോയിസ്‌ വണ്ണപ്പുറം സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

വാർത്ത : പാസ്റ്റർ ബോവസ് മാത്യു

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.