ചിക്കാഗോ റിവൈവൽ ജൂൺ 22 മുതൽ
ചിക്കാഗോ: റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് ആറിന് സയോൺ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. പവർ വിഷൻ ടി.വി പ്രസംഗകൻ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ വചനശുശൂഷ നിർവഹിക്കും.
പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, ഷൈനി ദാനിയേൽ എന്നിവർ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ജോയൽ ഷാജി, സ്റ്റെഫിൻ ജോർജ് എന്നിവർ നേതൃത്വം നൽകും. പകൽ യോഗങ്ങൾ ചാക്കോ തോമസിന്റെ ഭവനത്തിൽ നടക്കും. വിവരങ്ങൾക്ക്: 224 623 2980.
വാർത്ത: കുര്യൻ ഫിലിപ്പ് (847 912 5578)

