ഡാളസിൽ 'ബ്രേക്ക് എവരി ചെയിൻ' സെപ്. 25 മുതൽ


ഡാളസിൽ 'ബ്രേക്ക് എവരി ചെയിൻ' സെപ്. 25 മുതൽ
ad
ad
ad

ഡാളസ്: ടെക്സസിലെ റൗലറ്റിലുള്ള ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ "ബ്രേക്ക് എവരി ചെയിൻ" (Break Every Chain) എന്ന പേരിൽ സെപ്റ്റംബർ 25 മുതൽ 27 വരെ റിവൈവൽ മീറ്റിംഗുകൾ  ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് മന്ദിരത്തിൽ (8501 Liberty Grove Road, Rowlett, TX 75089) നടക്കും.

"ബ്രേക്ക് എവരി ചെയിൻ – ജീവിതത്തിലും കുടുംബങ്ങളിലും സഭകളിലും ആത്മീയ വിടുതൽ അനുഭവിക്കുക" എന്ന വിഷയത്തിൽ  പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചനം ശുശ്രൂഷിക്കും. ആരാധന, പ്രസംഗം, പ്രാർത്ഥന, ആത്മീയ നവീകരണം എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് ഓരോ ദിവസത്തെയും യോഗങ്ങൾ കമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 25 വെള്ളി, സെപ്റ്റംബർ 26 ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 വരെയും, സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് യോഗങ്ങൾ. സീനിയർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നേതൃത്വം നൽകും.

വിവരങ്ങൾക്ക് www.crossviewcog.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക,  ഫോൺ: 781-223-0082, 469-371-7023

Advt