MPA UK കോൺഫറൻസ് ഏപ്രിൽ 3 മുതൽ
യുകെ മലയാളി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെകോസ്റ്റൽ അസോസിയേഷൻ MPA UKയുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.
എംപിഎ യുകെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര എന്നിവർ പ്രസംഗിക്കും.
ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും.
കോൺഫറൻസ് വിപുലമായ ക്രമീകരണങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു.

