യുകെ :ഐസിപിഎഫ് യൂത്ത് & ഫാമിലി കോൺഫറൻസ് ജൂൺ 21 ന് ബർമിങ്ഹാമിൽ

യുകെ :ഐസിപിഎഫ് യൂത്ത് & ഫാമിലി കോൺഫറൻസ് ജൂൺ 21 ന് ബർമിങ്ഹാമിൽ

വാർത്ത : സുജാസ് റോയ് ചീരൻ 

ബർമിങ്ഹാം : യുകെ ഐസിപിഎഫ്  യുവജന കുടുംബ സംഗമം ‘ജനസിസ്’ ഇന്ന് ജൂൺ 21 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ബർമിങ്ഹാം ബെഥേൽ കൺവൻഷൻ സെന്ററിൽ (B70 7JW)  നടക്കും. വൺ വോയിസ്‌ ബാൻഡ് ഗാനങ്ങൾ ആലപിക്കും. സാൾട് മൈൻ തിയേറ്റർ ടീം ക്രിസ്തീയ ദൃശ്യാവിഷ്‌ക്കരണങ്ങളും കൊറിയോഗ്രാഫിയും അവതരിപ്പിക്കും.

പാസ്റ്റർ : ഗ്ലെൻ ബഡോൺസ്കി [ യു എസ് എ ] മുഖ്യ സന്ദേശം നൽകും. ഐ സി പി എഫ് ന്റെ പ്രഥമ സ്റ്റാഫും, മിഷ്നറിയും നിലവിലെ ജനറൽ വൈസ് പ്രസിഡന്റുമായ ഡോ. ഡി ജോഷ്വ മുഖ്യാതിഥിയായിരിക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലാൻഡ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നായി 3000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും.