ലണ്ടന്‍ ഡെറിയില്‍ ഐപിസിയ്ക്ക് പുതിയ ആരാധനാ കൂടിവരവ്
ലണ്ടന്‍ ഡെറി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലണ്ടന്‍ ഡെറിയില്‍ പുതിയ ആരാധനാ കൂടി വരവ് ആരംഭിച്ചു.റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബഥേല്‍ ബല്‍ഫാസ്റ്റ് ഐപിസി പാസ്റ്റര്‍ ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ചു.
റീജിയണ്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു, കൗണ്‍സില്‍ അംഗം മോന്‍സി ചാക്കോ തുടങ്ങിയര്‍ പങ്കെടുത്തു.
പാസ്റ്റര്‍ ബെന്നി വര്‍ഗീസിനെ സഭാ ശുശ്രൂഷകനായി നിയമിച്ചു. ദീര്‍ഘ വര്‍ഷങ്ങളായി വടക്കേ ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങൾ നടത്തി പരിചയമുള്ള പാസ്റ്റര്‍ ബെന്നി വര്‍ഗീസ് പ്രസംഗകന്‍, വേദ അധ്യാപകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ലണ്ടന്‍ഡെറി പ്രദേശങ്ങളില്‍ എത്തുന്നവര്‍ക്ക് ഇവിടെ ആരാധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാസ്റ്റര്‍ ബെന്നി വര്‍ഗീസ് - ഫോണ്‍: +44 7741 435850
Advertisement











































































