മല്ലപ്പള്ളി സംയുക്ത വിബിഎസ് ഏപ്രിൽ 1മുതൽ
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ മല്ലപ്പള്ളി യുപിഎഫ് ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1മുതൽ 4 വരെ, പുതുശ്ശേരി സെന്റ് തോമസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ മൂന്നാമത് സംയുക്ത വിബിഎസ് നടക്കും.1ന് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉദ്ഘാടനം ചെയ്യും.
എക്സൽ ടീം ക്ലാസ്സുകൾ നടക്കും. "മൈൽസ്റ്റോൺ" എന്നതാണ് തീം. ജനറൽ കൺവീനേഴ്സായി പാസ്റ്റർ വി വി. ജേക്കബ്, ബ്രദർ.എം. എ ഫിലിപ്പ് , ചെയർമാൻമാരായി പാസ്റ്റർ സാം പി ജോസഫ്, ടി എം വറുഗീസ്, ഡയറക്ട്ടേഴ്സായി പാസ്റ്റർമാരായ അഭയാ സാം, സാം ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും. 4ന് റാലിയും, കുട്ടികളുടെയും, പൊതു സമ്മേളനത്തിൽ അദ്ധ്യാപരുടെയും വിവിധ പരിപാടികൾ നടക്കും..
Advertisement





















































