41 പേർക്ക് ഇന്ന് കോട്ടയത്ത് കൃത്രിമ കാലുകൾ നൽകും

41 പേർക്ക് ഇന്ന് കോട്ടയത്ത് കൃത്രിമ കാലുകൾ നൽകും

കോട്ടയം:  കാലുകൾ നഷ്ടപ്പെട്ട 41 പേർക്ക് കൃത്രിമക്കാലുകൾ നൽകും. ലൈഫ് ആൻഡ് ലിംഫ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് ജനു.9 ന് ഉച്ചകഴിഞ്ഞ് 2 ന് ഈരയിൽകടവ് ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യും.

കാൽ നഷ്ടപ്പെട്ടവർക്ക് 2014 മുതൽ എല്ലാ വർഷവും കൃത്രിമക്കാല സൗജന്യമായി നൽകുന്ന സംഘടനയായ ലൈഫ് ആൻഡ് ലിംഫ് ഇതുവരെ 344 ആളുകൾക്ക് കൃത്രിമക്കാൽ നൽകി. കാൽ നഷ്ടമായവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും പുതിയൊരു ജീവിതത്തിലേക്ക് വേണ്ട  ആത്മവിശ്വാസവും പകർന്നു നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നു

സംഘടനാ സ്ഥാപകനും അമേരിക്കൻ മലയാളിയുമായ ജോൺസൺ സാമൂവേൽ, കോർഡിനേറ്റർമാരായ ഡോ. പ്രവീൺ ഇരവൻകര, രാജൻ കൈപ്പള്ളി,  ജോൺസൺ തോമസ്, ജോളി ജോൺ തുടങ്ങിയവർ പറഞ്ഞു