യു.പി.എഫ്.കെ സമ്മേളനങ്ങൾ ഒക്ടോ.21 മുതൽ

യു.പി.എഫ്.കെ സമ്മേളനങ്ങൾ ഒക്ടോ.21 മുതൽ

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ സംയുക്ത കൺവെൻഷനും യൂത്ത് മീറ്റിംഗും ലേഡീസ് കോൺഫറൻസും ഒക്റ്റോബർ 21  മുതൽ 25 വരെ എല്ലാ ദിവസവും വൈകിട്ട് 7  മുതൽ 9 വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും. 

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി  മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി യു പി എഫ് കെ ക്വയറിനൊപ്പം പ്രയ്‌സ് & വർഷിപ്പിന് നേതൃത്വം നൽകും.

ഒക്റ്റോബർ 21 ചൊവ്വാഴ്ച്ച വൈകിട്ടും ഒക്റ്റോബർ 25 ശനിയാഴ്ച്ച രാവിലെയും നടക്കുന്ന യൂത്ത് മീറ്റിംഗിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും.

ഒക്റ്റോബർ 21 ചൊവ്വാഴ്ച്ച വൈകിട്ടും ഒക്റ്റോബർ 25 ശനിയാഴ്ച്ച രാവിലെയും നടക്കുന്ന ലേഡീസ് കോൺഫെറെൻസിൽ 
സിസ്റ്റർ ഡോ. അനു കെന്നത്ത് (ജർമ്മനി) ലേഡീസ് മുഖ്യ പ്രഭാഷക ആയിരിക്കും.

ട്രാൻസ്‌പോർറ്റേഷൻ സൗകര്യത്തിന് : ജെയിംസ് തോമസ് (97225969) / ഡൈജു ഡേവിസ് (97616681)

Advt.