ഐപിസി അയർലണ്ട് & യൂറോപ്പ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 23 ന്

ഐപിസി അയർലണ്ട് & യൂറോപ്പ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 23 ന്

വാർത്ത: പാസ്റ്റർ ജോബി സാമുവേൽ, അയർലണ്ട്

ദ്രോഗെഡ: ഐപിസി അയർലണ്ട് & യൂറോപ്പ് റീജിയന്റെ പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 23 ശനിയാഴ്ച ദ്രോഗെഡയിൽ നടക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രശസ്ത ബൈബിൾ പ്രഭാഷകനായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.ടി.എബ്രഹാം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ  നേതൃത്വം നൽകും.

ശുശ്രൂഷകരുടെ ആത്മീയ ഉണർവും പരസ്പര ഐക്യവും ലക്ഷ്യമാക്കി സമ്മേളനം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement