കോട്ടയം നോർത്ത് സെന്റർ പിവൈപിഎ പ്രവർത്തനോദ്ഘാടനം
കോട്ടയം: ഐപി സി കോട്ടയം നോർത്ത് സെന്റർ പിവൈപിഎ പ്രവർത്തനോദ്ഘാടനം ജൂൺ 14ന് കോട്ടയം സയോൺ ടാബർനാക്കിൾ ചർച്ചിൽ നടന്നു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ഇവാ. ഫെയ്ത്ത്മോൻ ജെ. അദ്ധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ഐപ്പ് സി.കുര്യൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പരിചയപ്പെടുത്തി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തി. ട്രഷറർ ഫിന്നി മാത്യു പദ്ധതി വിശദീകരണം നടത്തി.
പി.വൈ.പി.എ സ്റ്റേറ്റ് ജോ. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, സെന്റർ സഹോദരി സമാജം പ്രസിഡന്റ് സാലമ്മ ഫിലിപ്പ്, സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ റ്റി.എം. മാത്യു, പി.വൈ.പി.എ സോണൽ സെക്രട്ടറി ജെബിൻ ജയിംസ്, സെന്റർ ജോയിന്റ് സെക്രട്ടറി റ്റി.റ്റി. കുര്യാക്കോസ്, പി.വൈ.പി.എ മുൻ സെന്റർ പ്രസിഡന്റുമാരായ പാസ്റ്റർ ജോൺ ഫിലിപ്പ്, പാസ്റ്റർ ലിജോ പി. മാത്യു, കുര്യൻ ജോസഫ്, സുവിശേഷകൻ ഹാനോക്ക് കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.
സാം കെ.സാലു, തിമൊഥി ബെൻസി, ജോയൽ ആന്റണി, എഫൻ ജോൺസൺ, എഫ്രയിം ജോൺസൺ, എഫ്രോൺ ജോൺസൺ, സൂസൻ സാം, എയ്മി റോയ്, എസ്ഥേർ ബെൻസി, എന്നിവർ ഉൾപ്പെട്ട പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
തുടർന്ന് നടന്ന മ്യൂസിക്ക് നൈറ്റിൽ പി.വൈ.പി.എ മുൻ സെന്റർ പ്രസിഡന്റ് പാസ്റ്റർ സജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്തവ കലാകാരന്മാരായ രാജേഷ് വക്കം, ബിനു ചാരുത, ജിജി സാം, അബി ബിജു, ജോമോൻ കോട്ടയം എന്നിവർ അണിനിരന്ന ഗാനസന്ധ്യ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി ചെറുവക്കൽ പ്രിൻസിപ്പൽ ഡോ. രാജു എം.തോമസ് മുഖ്യപ്രഭാഷണം നടത്തി.
പാസ്റ്റർമാരായ റോയ് ചെറിയാൻ, റജി ചെറിയാൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
പി.വൈ.പി.എ വൈസ് പ്രസിഡന്റ് പാസ്റ്റർ ബോബി ഏബ്രഹാം സ്വാഗതവും സെക്രട്ടറി ഫിന്നി എം. ബേബി കൃതജ്ഞതയും പറഞ്ഞു. പാസ്റ്റർ ആന്റണി ആരംഭ പ്രാർത്ഥനയും പാസ്റ്റർ എം.വി.ഏബ്രഹാമിന്റെ സമാപന പ്രാർത്ഥനയും നടത്തി
Advertisement






















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































