പി.സി.എബ്രഹാം ഒക്കലഹോമയിൽ നിര്യാതനായി


പി.സി.എബ്രഹാം ഒക്കലഹോമയിൽ നിര്യാതനായി
ad
ad
ad

ഒക്കലഹോമ: കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി.സി.എബ്രഹാം (മോനി - 64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്കലഹോമയിലെ IPA സഭാംഗമായിരുന്നു.

മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6 ന് യൂക്കോണിലുള്ള ശാരോൻ ഫെല്ലോഷിപ് ചർച്ചിൽ  മെമ്മോറിയൽ സർവീസ് ആരംഭിക്കും. ഓഗസ്റ്റ് 21 ശനിയാഴ്ച ഉച്ചക്ക് 12.30 ന് സംസ്കാര ശുശ്രൂഷകൾ തുടങ്ങും. നാലര മണിയോടെ സംസ്കാര ശുശ്രൂഷകൾ പൂർണ്ണമാകും.

ആഗസ്റ്റ് 16 ന് ഞായറാഴ്ച രാവിലെ നടന്ന സഭായോഗാനന്തരം പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ശാലേം ട്രാക്റ്റ് സൊസൈറ്റി ലൈഫ് മെമ്പറാണ്. ഐപിസി ഫിലദൽഫിയ കോട്ടയം  കഞ്ഞിക്കുഴി സഭാംഗമാണ്.

ഭാര്യ: തോട്ടയ്ക്കാട് തണുങ്കുംപതിക്കൽ  കുടുംബാംഗമായ എൽസി എബ്രഹാം (ശാന്തി).

മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം , ബെൻ എബ്രഹാം.

മരുമക്കൾ: മാറായ ബ്രയൺ എബ്രഹാം, റെനീറ്റ ബെൻ എബ്രഹാം.

കൊച്ചുമക്കൾ: മാർക്ക്, ജോൺസ്, ഏലിയറ്റ്.

സഹോദരങ്ങൾ : സാറാമ്മ മാഗ്നാസ്കോട് ( സ്വീഡൻ), പാസ്റ്റർ പി.സി.ചാണ്ടി (ഫിലദെൽഫിയ) പാസ്റ്റർ പി.സി.വർഗീസ് (ഒക്‌ലഹോമ), പാസ്റ്റർ പി. സി. മാത്യു(ഒക്‌ലഹോമ ), പാസ്റ്റർ പി.സി. ജേക്കബ് (സീനിയർ പാസ്റ്റർ ഫിലദെൽഫിയ ചർച്ച് റോളറ്റ് -ഡാളസ്).

വാർത്ത: കുര്യൻ ഫിലിപ്പ്

Advertisement