അമരാവതി പെനിയേൽ ഏ.ജി സഭയുടെ ആലയ സമർപ്പണ ശുശ്രൂഷ 30ന് 

അമരാവതി പെനിയേൽ ഏ.ജി സഭയുടെ ആലയ സമർപ്പണ ശുശ്രൂഷ 30ന് 

കുമളി: അര നൂറ്റാണ്ടിലധികം ചരിത്ര പ്രാധാന്യമുള്ള അമരാവതി പെനിയേൽ സഭയുടെ പുതുക്കിപ്പണിത ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ 30ന് രാവിലെ 10 ന് നടക്കും. എ.ജി മലയാളം ഡിസ്ട്രിക് അസി.സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ് ആലയത്തിന്റെയും പാസ്റ്റർ രാജാമണി പാപ്പയ്യൻ പാഴ്സനേജിന്റെയും സമർപ്പണ ശുശ്രൂഷ നടത്തും.

പാസ്റ്റർമാരായ ബിജു വർഗീസ്, ഫെയ്ത്ത് അടിമത്തറ, സാം തോമസ്, ജിനു കെ.വർഗീസ്, ഷിബു ഫിലിപ്പ്, സിസ്റ്റർ കുഞ്ഞമ്മ ബേബി എന്നിവർ പ്രസംഗിക്കും. പെനിയേൽ വോയിസ് ഗാനങ്ങൾ ആലപിക്കും. സ്നേഹവിരുന്നോടെ സമർപ്പണ ശുശ്രൂഷ അവസാനിക്കും.

വൈകിട്ട് സഭാശുശ്രുഷകൻ പാസ്റ്റർ ജിൻസ് ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. പീരുമേട് എംഎൽഎ. അഡ്വ.സിറിയക് തോമസ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്, ജില്ല പഞ്ചായത്തംഗം ആൻസി ജേയിംസ്, പ്രസാദ് മാണി, റോബിൻ കാരക്കാട്ട്, ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ എന്നിവർ സ്നേഹ സന്ദേശം അറിയിക്കും. സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. എ.ജി പെനിയേൽ വോയ്‌സിന്റെ സംഗീത സായാഹ്നവും സ്നേഹവിരുന്നോടും കൂടെ സമാപിക്കും.

സഭ പാസ്റ്റർ ജീൻസ് ജോൺ, ഗുഡ്ന്യൂസ് ജില്ലാ കോഡിനേറ്ററും സഭാസെക്രട്ടറിയുമായ സണ്ണി ഇലഞ്ഞിമറ്റം, ട്രഷറര്‍ പി. എം.ജോർജ്, കമ്മിറ്റി അംഗങ്ങളായ ടിജോ മാത്യു, ബിനോയ് തെങ്ങോലി മണ്ണിൽ എന്നിവർ നേതൃത്വം നൽകും.

 

 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement