ശുശ്രൂഷകൻ്റെ പഠനമുറി
ശുശ്രൂഷകൻ്റെ പഠനമുറി
പാസ്റ്റർ വി.പി. ഫിലിപ്പ്
വായനയും പഠനവും ശുശ്രൂഷകൾക്ക് പ്രത്യേകിച്ചു കൃപാവര ശുശ്രൂഷകൾക്ക് എതിരാണ് എന്ന തെറ്റിദ്ധാരണ നമ്മുടെ യിടയിൽ എങ്ങനെയോ പരന്നിട്ടുണ്ട്. അതു തികച്ചും തെറ്റാ ണെന്ന് മാത്രമല്ല, ശുശ്രൂഷയുടെ വളർച്ചയ്ക്ക് തടസ്സവുമാകാം.
വിദ്യാഭ്യാസം എന്നത് നേടിയെടുക്കുന്ന അക്കാദമിക് ഡിഗ്രിയെക്കാൾ ഉപരി അവബോധമാണ്, പരിശീലനമാണ്. അത് രൂ പപ്പെടുത്തലും തിരിച്ചറിവുമാണ്.
ലോകം കണ്ട ഏറ്റവും ശ്രേഷ്‌ഠനായ ഗുരു യേശുക്രിസ്‌തു വാണ്. അവിടുന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു. പഠിക്കാൻ (മനസ്സി ലാക്കാൻ) പ്രയാസമുള്ള കാര്യങ്ങൾ യേശുക്രിസ്‌തു പൊരുൾ തിരിച്ചു കൊടുക്കുന്നു. ശുശ്രൂഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും യേശു കൊടുത്തു. ശുശ്രൂഷ കഴിഞ്ഞ് തിരിച്ചു വന്നവരെ യേശു വിലയിരുത്തലിനു വിധേയരാക്കി. ലക്ഷ്യം എന്തായിരിക്കണമെന്ന് കുറെക്കൂടെ ഉറപ്പിച്ചു പറഞ്ഞുകൊടുത്തു.
ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കണമേ എന്ന് ശിഷ്യന്മാർ ആവശ്യപ്പെട്ടു. 'നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു' എന്നു തുടങ്ങി യേശു അവരെ പ്രാർത്ഥിപ്പാൻ പഠിപ്പിച്ചു (ലൂ ക്കോസ് 11:1-3).
തിമൊഥെയോസിനോടു വിശുദ്ധ പൗലോസ് പറയുന്ന 'നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ള വരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്‌തമനുഷ്യരെ ഭരമേ ല്പിക്ക' (2 തിമൊ. 2:2) എന്ന നിർദ്ദേശം ശ്രദ്ധിക്കുക. പൗലോ സ് ഇങ്ങനെ തുടരുന്നു. “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്‌തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക" (3:14,15). പഠി ക്കുക, പഠിപ്പിക്കുക, അതിൽ നിലനിൽക്കുക എന്നീ പ്രബോധ നങ്ങൾ തന്റെ അരുമ ശിഷ്യനു നൽകുമ്പോൾ പൗലോസിനു തന്റെ ജീവിതത്തിൽ അതിൻ്റെ നിറവ് അനുഭവിക്കാൻ കഴിഞ്ഞി ട്ടുണ്ട്.
അതുകൊണ്ടാണ് ഞാൻ ത്രോവാസിൽ കർപ്പോസിൻ് പ ക്കൽ വച്ചേച്ചു പോന്ന പുതപ്പും പുസ്‌തകങ്ങളും വിശേഷാൽ ചർമ്മ ലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക (4:13) എ ന്ന് പൗലോസ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്.
യേശുക്രിസ്‌തുവിൻ്റെ ജീവിതം, ശുശ്രൂഷ, മരണം, ഉയർത്തെ ഴുന്നേൽപ് എന്നിവ സുവിശേഷകന്മാർ എഴുതിവച്ചതുകൊണ്ടാ ണ് നമുക്ക് അത് കരങ്ങളിൽ ലഭ്യമായത്. അപ്പൊസ്‌തലന്മാർ ലേഖനങ്ങളിലൂടെ വീണ്ടും ശക്തമായ ഉപദേശങ്ങളും നിർദ്ദേശ ങ്ങളും നൽകി. അവ പുതിയ നിയമ സഭയ്ക്ക് വിലപ്പെട്ട നിധി കളാണ്. ഉപദേശവും, പഠിപ്പിക്കലും, വേദശാസ്ത്ര രൂപീകരണ വും സഭയ്ക്ക് പ്രധാനമാണ്.
'ദി പാസ്റ്റർ ആൻ്റ് ഹിസ് റീഡിംഗ്' എന്ന ലേഖനത്തിൽ റ്റോണി റെയ്നെങ്കെ എഴുതിയിരിക്കുന്നത് ഇവിടെ പ്രസക്തമാണ്. “എന്നെ സംബന്ധിച്ച് സാക്ഷരത എന്നത് ക്രിസ്‌തു കേന്ദ്രീകൃതമായ വിശ്വദർശനം പുസ്‌തക വായനയിലൂടെ ഉണ്ടാകുന്ന പ്രവർത്തിയാണ്. സത്യം, നന്മ, സൗന്ദര്യം, ജീവിത രൂപാന്തരം, ആനന്ദം, ആരാധന എന്നിവ കണ്ടെത്താൻ അതു സഹായിക്കുന്നു”.
യരുശലേമിൽ നിന്നും ഗസെക്കുള്ള നിർജ്ജന വഴിയിലേക്കു പോകുവാൻ നിയോഗം ലഭിച്ച ഫിലിപ്പോസ് എത്യോപ്യാ രാജ്ഞിയുടെ മേൽവിചാരകൻ യെശയ്യാവിന്റെ പുസ്തകം വായിക്കുന്നതു കാണുന്നു.
നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്ന് ഫിലിപ്പോസ് ചോ ദിക്കുന്നു. വായിച്ചാൽ മനസ്സിലാകുന്നുണ്ടോ എന്ന് ഫിലിപ്പോ സ് ചോദിക്കുമ്പോൾ മനസ്സിലായിട്ടില്ലെങ്കിൽ മനസ്സിലാക്കിക്കൊ ടുക്കാൻ തനിക്ക് കഴിയും എന്ന ധൈര്യം ഉണ്ടായിരുന്നു. പുസ് തകത്തിലെ പൊരുൾ തിരിച്ചുകൊടുക്കാൻ ഫിലിപ്പോസ് ഉപദേ ശിക്ക് കഴിഞ്ഞതുകൊണ്ടാണ് എത്യോപ്യനെ യേശുക്രിസ്തു വിനുവേണ്ടി നേടാൻ കഴിഞ്ഞതും അവനെ സ്‌നാനപ്പെടുത്തു വാൻ ഇടയായതും. അർത്ഥം സ്വയം മനസ്സിലാക്കിക്കൊടുക്കു ക എന്ന ക്രിസ്‌തീയ ദൗത്യത്തിൽ പഠനം, വായന, പൊരുൾ തി രിച്ചു കൊടുക്കുക എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. വായന അറിയുന്ന എത്യോപ്യന് അർത്ഥം അറിയാതെ വായിക്കുമ്പോൾ വായനയും അർത്ഥവും അറിയാ വുന്ന ഫിലിപ്പോസ് അവനെ ആത്മീയ സാക്ഷരതയിലേക്ക് ന യിച്ചത് ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്.
പ്രാർത്ഥന പോലെ തന്നെ പഠനവും പ്രധാനമാണ്. ബൈ ബിൾ വായിക്കുകയും ധ്യാനിക്കുകയും പഠിക്കുകയും ചെയ്യു ക. അനുഭവ പരിചയവും അറിവും ഉള്ളവരിൽ നിന്ന് പഠിക്കുക. പുസ്തകങ്ങൾ വാങ്ങുക, വായിക്കുക. ബൈബിൾ പഠന ഗ്രന്ഥങ്ങളുടെ വായന ശീലമാക്കുക.
ഒരു നല്ല ശുശ്രൂഷകൻ പുസ്‌തകങ്ങളുടെ കൂട്ടുകാരൻ ആയി രിക്കണം. ശാസ്ത്രീയ പഠന ഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും വാ യനയുടെ ഭാഗമാകണം. വായിക്കുവാൻ തിരഞ്ഞെടുക്കുന്ന പു സകങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം.
പ്രസിദ്ധനായ ബേക്കൺ വായനയെക്കുറിച്ചും എഴുത്തിനെ ക്കുറിച്ചും പറഞ്ഞത് ഓർക്കുക. വായന പൂർണ്ണ മനുഷ്യനെയും എഴുത്ത് സൂക്ഷ്‌മ വേദിയായ മനുഷ്യനെയും സൃഷ്ടിക്കുന്നു (Reading make a full man, writing an exact man).
Advertisement

































































































Advertisement


































































































