ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ ഭാരവാഹികൾ
വാർത്ത: കെ.ബി.ഐസക്
ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ 2025-26 പ്രവർത്തനവർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ സന്തോഷ് തോമസിന്റെ അധ്യക്ഷതയിൽ ഐപിസി ശാലേം ചർച്ചിൽ നടന്ന വാർഷിക ജനറൽബോഡിയിൽ സെക്രട്ടറി മാത്യു പി മത്തായി 2024-25 പ്രവർത്തനകാലയളവിലെ റിപ്പോർട്ടും ട്രഷറർ ബ്രദർ ഷിബു മാത്യു വരവ് ചെലവും അവതരിപ്പിച്ചു. വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ ജോസ് ബേബി വി.ബി എസ് പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡി തെരഞ്ഞെടുത്തു.
പാസ്റ്റർ സാം .റ്റി ജോർജ്(പ്രസിഡൻറ്), ബ്രദർ ബിജോ മാത്യു എബ്രഹാം (സെക്രട്ടറി), ബ്രദർ കെന്‍ അൽഫോൺസ് (ജോ.സെക്രട്ടറി), ബ്രദർ ജോജിൻ .വി മാത്യു(ട്രഷറർ), പാസ്റ്റർ ജോസ് ബേബി (പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ സജി തോമസ് ( ഗുഡ് സമരിറ്റെൻ കോഡിനേറ്റർ), പാസ്റ്റർ ജോർജ് മാത്യു (വി.ബി.എസ് കോഡിനേറ്റർ), ബ്രദർ ജിജോമോൻ കുര്യാക്കോസ് (ഓഡിറ്റർ) എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ. പുതിയ ഭാരവാഹികൾക്കായ് പാസ്റ്റർ എൻ .ഒ ഇടിക്കുള പ്രാർത്ഥിച്ചു.

