ഐപിസി ഖത്തർ റീജിയൻ്റെ സംയുക്ത ആരാധന ഡിസം.5 ന് 

ഐപിസി ഖത്തർ റീജിയൻ്റെ സംയുക്ത ആരാധന ഡിസം.5 ന് 

ദോഹഐപിസി ഖത്തർ റീജിയന്റെ ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 5 ന് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ഐഡിസിസി കോംപ്ലക്സ് ടെന്റിൽ നടക്കും. 

പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ രാജു പൂവക്കാല എന്നിവർ പ്രസംഗിക്കും.  ഐപിസി ഖത്തർ റീജിയൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

ഐപിസി ഖത്തർ റീജിയൻ സീനിയർ ശുശ്രൂഷകർ ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. ഖത്തറിലെ ഐപിസിയുടെ ഏഴു സഭകളിൽ നിന്നുള്ള ദൈവമക്കൾ ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കും.