കുവൈറ്റിൽ ചർച്ച് ഓഫ് ഗോഡ് റീജിയൻ കൺവെൻഷനും സംയുക്ത ആരാധനയും നവം.12 മുതൽ
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും നവംബർ 12 ബുധനാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷകനായിരിക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ സംയുക്ത ആരാധന നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ റീജിയൻ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: ജോബി മാർക്കോസ് (റീജിയൻ സെക്രട്ടറി) 97327885, ബ്രദർ സജി കെ ജെ (പബ്ലിസിറ്റി കൻവീനർ) 97496970.

